മലയോര ഹൈവേ: സര്‍വേ നടപടികള്‍ക്ക് കരുളായി പഞ്ചായത്തില്‍ തുടക്കം
കരുളായി: മലപ്പുറം-വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മലയോര ഹൈവേ കടന്നുപോകുന്ന കരുളായി പഞ്ചായത്തില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തല്‍ ആരംഭിച്ചു. പഞ്ചായത്തിലെ പാലാങ്കര കരിമ്പുഴ പാലം മുതല്‍ മേലേചെട്ടി വരെയുള്ള ഭാഗങ്ങളിലാണ് ഇന്നലെ പാതക്കാവശ്യമായ ഭൂമി അളന്ന് കുറ്റിയടിക്കല്‍ നടത്തിയത്.
കുറ്റിയടിക്കല്‍ പി.വി അന്‍വര്‍ എം.എല്‍.എ നിര്‍വഹിച്ചു. 35.6 കിലോമീറ്റര്‍ പാതയാണ് നിലമ്പൂര്‍ മണ്ഡലത്തിലൂടെ വരുന്നത്. നിലവില്‍ എട്ട് മീറ്റര്‍ വീതിയുള്ള റോഡ് 12 മീറ്ററാക്കിയാണ് വര്‍ധിപ്പിക്കുന്നത്. ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് കെട്ടിട നിര്‍മാണ ചട്ടപ്രകാരമുള്ള അകലം പാലിക്കുന്നതില്‍ ഇളവ് നല്കാന് ധാരണയായിട്ടു@്. മതില്, കെട്ടിടങ്ങള്‍ എന്നിവയുടെ നഷ്ടം കണക്കാക്കി നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചിട്ടു@ണ്ട്. സംസ്ഥാനത്തെ ഏറ്റവും വലുതെന്ന് അവകാശപ്പെടുന്ന മലയോര ഹൈവേ വയനാട് ജില്ലയിലെ മേപ്പാടി, ചൂരല്‍മല, അട്ടമാലിയിലൂടെ ജില്ലയിലെ അരണപ്പുഴ, തലപ്പാലി വഴി മുണ്ടേ@രിയിലേക്ക് പ്രവേശിക്കും. പോത്തുകല്‍, പാലു@ണ്ട, എടക്കര, കാറ്റാടി, മൂത്തേടം,കരുളായി, പൂക്കോട്ടുംപാടം വഴിയാണ് പാത കടന്നുപോകുന്നത്. ഇന്നലെ പഞ്ചായത്തിലെ ഏഴ് കിലോമീറ്റര്‍ ദൂരം അളന്ന് തിട്ടപ്പെടുത്തിയിട്ടു@ണ്ട്. കരുളായി പഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍, സ്ഥിരംസമിതി ചെയര്മാന്മാരായ പി.സുനീര്‍, കെ.മനോജ്, കെ.പി ഷറഫുദ്ദീന്, എം മുഹമ്മദാലി, പഞ്ചായത്ത് സെക്രട്ടറി റഹീംക്കുട്ടി, പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ പ്രിന്‍സ് ബാലന്, ഓവര്‍സിയര്‍ ടി.കെ മുഹ്സിന്, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നന്ദകുമാര്‍, ഓവര്‍സിയര്‍ മണിക്കുട്ടന്, ക്രിസ്റ്റിഫര്‍, പി.ബാലകൃഷ്ണന്, കക്കോടന്‍ നാസര്‍, പനോലന്കുഞ്ഞുട്ടി, ടി.കെ വിജയന് എന്നിവരും വ്യാപാരി പ്രതിനിധികളും സംബന്ധിച്ചു.
ഒരു മാസത്തിനകം മലയോര ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."