രണ്ടുകിലോ കഞ്ചാവുമായി കര്‍ണാടക സ്വദേശികള്‍ അറസ്റ്റില്‍
നിലമ്പൂര്‍: കര്‍ണാടകയില്‍നിന്നു വില്‍പയ്‌നക്കായി കടത്തിയ രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേരെ നിലമ്പൂര്‍ എക്‌സൈസ് സംഘം പിടികൂടി. കര്‍ണാടക സ്വദേശിയും ഇപ്പോള്‍ പൊട്ടിക്കല്ലില്‍ സ്ഥിരതാമസക്കാരനുമായ അഷ്‌റഫ് ഖാന്‍ (33), രാംനഗര്‍ ജില്ലയിലെ മെഹ്ബൂബ് നഗറില്‍ താമസിക്കുന്ന അയാസ് പാഷ (24) എന്നിവരാണ് നിലമ്പൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ടി സജിമോന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
ചുങ്കത്തറയില്‍നിന്നു പൂക്കോട്ടുംപാടത്തേക്കു ബൈക്കില്‍ കഞ്ചാവുമായി പോകുകയായിരുന്ന ഇവരെ തേക്ക് മ്യൂസിയത്തിനു സമീപത്തുവച്ചാണ് എക്‌സൈസ് സംഘം പിടികൂടിയത്.
നേരത്തെയും ഇത്തരത്തില്‍ കഞ്ചാവു കടത്തുന്നതായി എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഷ്‌റഫ് ഖാന്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ മാസം നിലമ്പൂരില്‍ നാലു കിലോ കഞ്ചാവും മയക്കു ഗുളികകളും എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു. ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫിസര്‍ ടി. ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.എസ് അരുണ്‍കുമാര്‍, പ്രദീപ് കുമാര്‍, സി. സുഭാഷ്, രാജന്‍ നെല്ലായി, ജയാനന്ദന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.പി ഷീന, ടി.കെ സമീറ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. വടകര നര്‍കോട്ടിക് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."