HOME
DETAILS

സൂക്ഷിക്കാനും വില്‍ക്കാനും പലതാണ് മാര്‍ഗങ്ങള്‍

  
backup
August 04 2017 | 18:08 PM

%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

 

ചങ്ങരംകുളം: ജില്ലയില്‍ കഞ്ചാവെത്തുന്നതിന്റെ പ്രധാന ഉറവിടം തമിഴ്‌നാടാണെന്നാണ് വിവരം. ഇവിടെനിന്നു പാലക്കാട് വഴിയാണ് ജില്ലയിലേക്കു കഞ്ചാവെത്തുന്നതെന്ന് എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലെ പഞ്ചായത്ത് റോഡുകള്‍വഴി ബൈക്കിലും അറവുമാലിന്യം, പാലക്കാട്ടുനിന്നു കരിമ്പ് എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളിലാണ് വന്‍ തോതില്‍ കഞ്ചാവെത്തുന്നത്.
പഞ്ചായത്ത് റോഡുകളില്‍ വാഹനപരിശോധന ഉണ്ടാകില്ലെന്നതാണ് ഇത്തരം സംഘങ്ങള്‍ക്കു ഗുണകരമാകുന്നത്. ജില്ലയിലെത്തുന്ന കഞ്ചാവ് കാടുമൂടിക്കിടക്കുന്ന പൊതു സ്ഥലങ്ങളിലോ റോഡില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിലോ റോഡരികിലുള്ള മാലിന്യങ്ങളിലോ സൂക്ഷിച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ സൂക്ഷിക്കുന്ന കഞ്ചാവ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടാറില്ല. ഇങ്ങനെ സൂക്ഷിക്കുന്ന കഞ്ചാവ് പ്രത്യേക കോഡ് ഭാഷ ഉപയോഗിച്ച് കച്ചവടങ്ങളുടെ മറവില്‍ പൊലിസിനെയും എക്‌സൈസിനേയും കബളിപ്പിച്ച് ആവശ്യക്കാര്‍ക്കു വില്‍പന നടത്തുകയാണ് പതിവ്.

പൊലിസ് സ്റ്റേഷനു മുന്നിലും കഞ്ചാവ് കച്ചവടം!

മാസങ്ങള്‍ക്കു മുന്‍പു ചങ്ങരംകുളം പൊലിസ് സ്റ്റേഷനു സമീപം വഴിയോരത്തു ജ്യൂസ് വില്‍പനയുടെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത് എക്‌സൈസ് പിടിച്ചിരുന്നു. ചൂടുകൂടിയ ഉച്ച സമയങ്ങളില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ജ്യൂസ് കുടിക്കാനെന്ന വ്യാജേന കടയിലേക്കു പോകുകയും പത്തു രൂപയുടെ ജ്യൂസിനു പകരം 510 രൂപ കൊടുക്കുകയുമാണ് പതിവ്. 510 രൂപ രൂപ നല്‍കിയാല്‍ അതു കഞ്ചാവിനാണെന്നു മനസിലാകുന്നവിധത്തിലാണ് കോഡ് ഭാഷ. കോഡ് നല്‍കിയാല്‍ ജ്യൂസ് ഉണ്ടാക്കിയതിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ടതില്‍ സൂക്ഷിച്ച ചെറിയ പാക്കറ്റുകളിലുള്ള കഞ്ചാവ് ആവശ്യക്കാരനു നല്‍കുകയും ചെയ്യും.

വിഷത്തിനു പുറമേ വിഷം

കഞ്ചാവ് രാസകീടനാശിനിയില്‍ മുക്കിവച്ചതിനു ശേഷം ഉണക്കി ചെറിയ പൊതികളിലാക്കിയവയാണ് ഇപ്പോള്‍ വില്‍പനയ്ക്ക് ഉപയോഗിക്കുന്നത്. കഞ്ചാവില്‍ പുകയിലക്കഷായവും ചില കീടനാശിനികളുമാണ് വീര്യംകൂട്ടാന്‍ ഉപയോഗിക്കുന്നത്. കീടനാശിനികൂടി ആയാല്‍ വീര്യംകൂടുമെന്നും വില്‍പനക്കാര്‍ എക്‌സൈസിനോടു പറയുന്നു. ഇത്തരത്തിലുള്ള കഞ്ചാവ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന് ആരോഗ്യവകുപ്പും പറയുന്നുണ്ട്.

കുട്ടികള്‍ക്ക് 'സഹായം'

മൂന്നു മാസങ്ങള്‍ക്കു മുന്‍പ് എക്‌സൈസ് പിടികൂടിയ പ്രതികളില്‍നിന്നു ജില്ലയില്‍ പതയോരങ്ങളില്‍ ജ്യൂസ് കടകളുടെ മറവില്‍ കഞ്ചാവ് വില്‍ക്കുന്ന വന്‍ സംഘങ്ങളുണ്ടെന്നും വഴിയോര കച്ചവടം നടത്താന്‍ കുട്ടികള്‍ അടക്കമുള്ളവര്‍ക്കും ഇത്തരം മാഫിയകള്‍ സഹായം നല്‍കുന്നതായും അതികൃതര്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്.
ജ്യൂസ് കടകള്‍ കൂടാതെ കോഴിക്കടകളിലും ഇറച്ചി വില്‍പന കേന്ദ്രങ്ങളിലും കഞ്ചാവ്, ഹാന്‍സ് എന്നിവ വില്‍പന നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
(തുടരും)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  11 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  11 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  11 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  11 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  11 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  11 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  11 days ago