HOME
DETAILS
MAL
ഗുജറാത്ത് അപകീര്‍ത്തിക്കേസില്‍ സുര്‍ജേവാലയ്ക്ക് ജാമ്യം
backup
December 18 2019 | 19:12 PM
അഹമ്മദാബാദ്: കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാലയ്ക്കെതിരേ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ മെട്രോപൊളിറ്റന്‍ കോടതി ജാമ്യം അനുവദിച്ചു.
15,000 രൂപയുടെ ബോണ്ടിനാണ് ജാമ്യം അനുവദിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഡയരക്ടറായ എ.ഡി.സി ബാങ്കാണ് ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ സുര്‍ജേവാല സമര്‍പ്പിച്ച ഹരജി ഫെബ്രുവരി 15ന് പരിഗണിക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും മറ്റൊരു കേസില്‍ ഇതേ ആരോപണത്തില്‍ കഴിഞ്ഞ ജൂലൈയില്‍ ജാമ്യം അനുവദിച്ചിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."