HOME
DETAILS

സ്‌കോളര്‍ഷിപ്പിനായും പരക്കംപാച്ചില്‍

  
backup
August 04 2017 | 18:08 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8b%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b0

അരീക്കോട്: സ്‌കോളര്‍ഷിപ്പിപ്പ് അപേക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ക്കു ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കിയതോടെ രക്ഷിതാക്കള്‍ കുഴങ്ങി. കഴിഞ്ഞ വര്‍ഷമാണ് സ്‌കോളര്‍ഷിപ്പ് അപേക്ഷ ഓണ്‍ലൈന്‍ മുഖേനെയാക്കിയത്. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ നിര്‍ബന്ധമാക്കിയതോടെ ഇവ രണ്ടും തരപ്പെടുത്തുന്ന തിരക്കിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
അക്കൗണ്ട് തുടങ്ങാനായി ബാങ്കുകളിലെത്തുന്ന രക്ഷിതാക്കളോടും വിദ്യാര്‍ഥികളോടും അപമര്യാദയായാണ് പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്. ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ട് വേണ്ടതിനാല്‍ അത്തരം ബാങ്കുകളെയാണ് രക്ഷിതാക്കള്‍ ആശ്രയിക്കുന്നത്. ബാങ്കുകളിലെത്തുന്നവരോട് പല നൂലാമാലകള്‍ പറഞ്ഞു തിരിച്ചയക്കുകയാണെന്നാണ് ആക്ഷേപം. വിദ്യാര്‍ഥികള്‍ അക്കൗണ്ടിനായി സമീപിച്ചാല്‍ കാലതാമസംകൂടാതെ നല്‍കണമെന്നും സീറോ ബാലന്‍സിലൂടെയായിരിക്കണം അക്കൗണ്ട് തുറക്കേണ്ടതെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, അക്കാര്യം പരിഗണിക്കാന്‍ ബാങ്കുകള്‍ തയാറാകുന്നില്ല.
അപേക്ഷ തീര്‍ന്നെന്നും ഓണ്‍ലൈനായി ചെയ്യാമെന്നും പറഞ്ഞാണ് കഷ്ടപ്പെടുത്തുന്നത്. അപേക്ഷ സീകരിച്ചവര്‍ക്കുതന്നെ ഒരു മാസം കഴിഞ്ഞിട്ടാണ് അക്കൗണ്ട് നല്‍കുന്നതെന്നും ആക്ഷേപമുണ്ട്. പല വിദ്യാര്‍ഥികള്‍ക്കും ആധാര്‍ ഇല്ല. ആധാര്‍ എടുക്കാനായി വിദ്യാര്‍ഥികള്‍ അക്ഷയ സെന്ററുകളിലും എത്തുന്നുണ്ട്. നേരത്തെ ആധാര്‍ എടുത്തവരില്‍ ഏറെ തെറ്റുകള്‍ കയറിക്കൂടിയിട്ടുണ്ട്. അവ തിരുത്താനും സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആധാറിലെ പേരും വിദ്യാലയങ്ങളിലെ പേരും വ്യത്യസ്തമായതിനാല്‍ പലര്‍ക്കും സ്‌കോളര്‍ഷിപ്പ് തുക നഷ്ടമായിട്ടുണ്ട്. അതിനാല്‍ അവ തിരുത്താനുള്ള ഓട്ടത്തിലാണ് വിദ്യാര്‍ഥികള്‍.
അക്ഷയ സെന്ററുകളില്‍ തിരക്കു വര്‍ധിച്ചതോടെ വിലപേശലും തുടങ്ങിയിരിക്കുകയാണ്. ആധാര്‍ എടുക്കുന്നവരില്‍നിന്നു യാതൊരുവിധ തുകയും ഈടാക്കാരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഓരോ അപേക്ഷകരില്‍നിന്നും 50 രൂപവീതം അക്ഷയ സെന്ററുകള്‍ വാങ്ങുന്നുണ്ട്. ഒരു അപേക്ഷയുടെ മേല്‍ 40 രൂപ സര്‍ക്കാര്‍ അക്ഷയ സെന്ററുകള്‍ക്കു നല്‍കുന്നുണ്ടെന്നിരിക്കെയാണിത്. ആവശ്യം നിറവേറ്റാന്‍വേണ്ടി പലരും ആവശ്യപ്പെടുന്ന തുക നല്‍കാന്‍ നിര്‍ബന്ധിതരാകുകയാണ്.
മുസ്‌ലിം, ക്രിസ്ത്യന്‍, ജൈന, ബുദ്ധ മതക്കാര്‍ക്കായാണ് മൈനോറിറ്റി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
ഈ മാസം 31വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട കാലാവധി. ഒന്നാംക്ലാസ് മുതല്‍ മുകളിലോട്ട് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ആര്‍ക്കും സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. കോഴ്‌സിന് അനുസരിച്ചാണ് തുക. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനായി ഒരു വീട്ടിലെ രണ്ടുപേര്‍ക്കു മാത്രമേ അപേക്ഷിക്കാവൂ. എന്നാല്‍, പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് എത്രപേര്‍ക്കും അപേക്ഷിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  15 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  15 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  15 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago