'ഒരു ഗ്രാമം പറഞ്ഞ കഥ' തദ്ദേശമിത്രം തെരുവ് നാടകം ഇന്ന്
പാലക്കാട്: ഗ്രാമസഭകളിലെ പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ജനകീയാസൂത്രണ പ്രക്രിയയില്‍ ഗ്രാമസഭകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി 'ഒരു ഗ്രാമംപറഞ്ഞ കഥ' തെരുവ് നാടകം അവതരിപ്പിക്കുന്നു. കേരള ലോക്കല്‍ ഗവണ്‍മന്റ് സര്‍വീസ് ഡെലിവറി പ്രൊജക്ട് തദ്ദേശമിത്രവും ജനമൈത്രി പൊലിസും ചേര്‍ന്നാണ് തെരുവ് നാടകം അവതരിപ്പിക്കുന്നത്. ഗ്രാമസഭകളെ സജീവമാക്കുന്നതിലൂടെ നീര്‍ത്തട സംരക്ഷണവും മാലിന്യസംസ്‌കരണവും ഉറപ്പാക്കിയുള്ള സമഗ്രവികസനം എന്ന കാഴ്ചപ്പാടാണ് നാടകം മുന്നോട്ടു വെക്കുന്നത്. ഇന്ന് രാവിലെ 10ന് തൃത്താല മേഴത്തൂരില്‍ ജില്ലാതല പരിപാടികള്‍ക്ക് തുടക്കമാകും.
ജൂലൈ 12ന് തിരുവനന്തപുരത്തുനിന്നും തദ്ദേശസ്വയം ഭരണവകുപ്പു മന്ത്രി കെ.ടി. ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്ത പരിപാടി കേരളത്തിലെ എല്ലാ താലൂക്കുകളും സന്ദര്‍ശിച്ച് നാടകം അവതരിപ്പിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, കുടംബശ്രീ യൂനിറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് വിവിധ കേന്ദ്രങ്ങളില്‍ നാടകം അവതരിപ്പിക്കുന്നത്.
അതത് പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ചെയര്‍പേഴ്‌സണ്‍, പ്രസിഡന്റുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ടിന് പട്ടാമ്പി ബസ് സ്റ്റാന്‍ഡ് പരിസരം, വൈകിട്ട് അഞ്ചിന് ഒറ്റപ്പാലം ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിലും നാടകം അവതരിപ്പിക്കും.
ഓഗസ്റ്റ് ആറിന് രാവിലെ 10ന് ആലത്തൂര്‍ സ്വാതി ജങ്ഷന്‍, ഉച്ചയ്ക്ക് രണ്ടിന് ചിറ്റൂര്‍ തത്തമംഗലം, വൈകീട്ട് അഞ്ചിന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് , ഓഗസ്റ്റ് ഏഴ് രാവിലെ 10ന് മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് , ഉച്ചയ്ക്ക് രണ്ടിന് മണ്ണാര്‍ക്കാട് നഗരസഭ ബസ് സ്റ്റാന്‍ഡ് വൈകിട്ട് അഞ്ചിന് അലനെല്ലൂര്‍ ചന്തപ്പടി എന്നിവിടങ്ങളിലും നാടകം അവതരിപ്പിക്കും. ഓഗസ്റ്റ് 22ന് കാസര്‍കോഡാണ് സമാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."