സ്വാതന്ത്ര്യ ദിനത്തില്‍ വടക്കാഞ്ചേരി മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കും
വടക്കാഞ്ചേരി : സ്വാതന്ത്ര്യ ദിനത്തില്‍ വേറിട്ട പരിപാടിയുമായി വടക്കാഞ്ചേരി നഗരസഭ. 41 ഡിവിഷനുകളും മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിയ്ക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് മുഴുവന്‍ ഡിവിഷനുകളിലും വാര്‍ഡ്തല റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനം നല്‍കും. കാലത്ത് 10 ന് മുണ്ടത്തിക്കോട് സോണിലെ പകല്‍ വീട്ടില്‍ വെച്ചും ഉച്ചതിരിഞ്ഞ് രണ്ടിന് വടക്കാഞ്ചേരി സോണില്‍ എന്‍.എസ്.എസ് ഹാളിലുമാണ് പരിശീലനം. ഓരോ ഡിവിഷനില്‍ നിന്നും പത്ത് പേരും കുടുംബശ്രീയിലെ ആരോഗ്യദായക വളണ്ടിയര്‍മാരും ആശ പ്രവര്‍ത്തകരും അംഗന്‍വാടി ജീവനക്കാരും പങ്കെടുക്കും. ഓഗസ്റ്റ് ഏഴിന് വ്യാപാരികള്‍, രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരും, സഹകരണ ബാങ്ക്, സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് കൂട്ടിയിട്ടുണ്ട്. എട്ടിന് ഗൃഹസന്ദര്‍ശനം നടക്കും . 15 ന് ശുചിത്വ സംഗമവും, 16 ന് ശുചിത്വ സന്ധ്യയും സംഘടിപ്പിയ്ക്കും. അന്ന് പൊതുസ്ഥലങ്ങളിലും വീടുകളിലും ശുചിത്വ ദീപം തെളിയിക്കാനും തീരുമാനമായി. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വാഴാനി പുഴയിലേക്ക് മാലിന്യമൊഴുക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കും. നഗരസഭ ഓഫീസില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."