'കൗമുദി ടീച്ചര്‍ ജീവിതം അര്‍ഥപൂര്‍ണമാക്കി'
കണ്ണൂര്‍: സ്വര്‍ണാഭരണത്തെക്കാള്‍ വലുതാണ് ഗാന്ധിജിയുടെ വാക്കും ഹരിജനങ്ങളുടെ ഉന്നമനവുമെന്ന് പറഞ്ഞ് അതിലൂടെ സ്ത്രീകള്‍ക്കിടയില്‍ മാറ്റത്തിന്റെ വിത്ത് വിതച്ച കൗമുദി ടീച്ചര്‍ സ്വജീവിതം അര്‍ഥപൂര്‍ണമാക്കിയ മഹത് വ്യക്തിയാണെന്ന് ജില്ലാ കോണ്‍ഗ്രസ്അധ്യക്ഷന്‍ സതീശന്‍ പാച്ചേനി പറഞ്ഞു. ഡി.സി.സി ഓഫിസില്‍ നടന്ന കൗമുദി ടീച്ചറുടെ ഫോട്ടോ അനാച്ഛാദവും അനുസ്മരണ പരിപാടിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാച്ചേനി. ടീച്ചറുടെ നിശ്ചയദാര്‍ഢ്യത്തിന്റെ മഹത്വം സമകാലിക കേരളത്തിലെ പൊതു സമൂഹത്തിന് ഉജ്ജ്വലമായ പാഠമാണെന്നും പാച്ചേനി പറഞ്ഞു. ചടങ്ങില്‍ കെ. സുരേന്ദ്രന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, എം.പി മുരളി, എ.പി അബ്ദുല്ലകുട്ടി, വി.വി പുരുഷോത്തമന്‍, അഡ്വ. ടി.ഒ മോഹനന്‍, മുണ്ടേരി ഗംഗാധരന്‍, പൊന്നമ്പേത്ത് ചന്ദ്രന്‍, എന്‍.പി ശ്രീധരന്‍, സുരേഷ് ബാബു എളയാവൂര്‍, കട്ടേരി നാരായണന്‍, ബിജു ഉമ്മര്‍, രാജീവന്‍ എളയാവൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."