കോ-ഓപറേറ്റീവ് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ്: പൊലിസ് കേസെടുത്തു
മാള : മാള സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പിലെ പ്രതികള്‍ക്കെതിരേ പൊലിസ് കേസ് എടുത്തു. സെക്രട്ടറി ഒന്നാം പ്രതിയും പ്രസിഡന്റ് രണ്ടാം പ്രതിയുമായാണ് കേസ് എടുത്തിട്ടുള്ളത്. മാള ഗ്രാമപഞ്ചായത്ത് റൂറല്‍ നോണ്‍ അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് കോ ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ ആര്‍ 1302 എന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച നിരവധി ആളുകള്‍ തട്ടിപ്പിനെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് തട്ടിപ്പ് നടത്തിയവര്‍ക്കെതിരേ മാള പൊലിസ് കേസെടുത്തത്.
15 ലക്ഷം രൂപ വരെ നിക്ഷേപിച്ചവര്‍ ഇതില്‍ ഉണ്ട്. 18.50 ശതമാനം മുതല്‍ പത്ത് ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്. ഒരു വര്‍ഷം കാലവധിയുള്ള നിക്ഷേപങ്ങള്‍ കാലവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കാതെ നിക്ഷേപകരെ വഞ്ചിക്കുന്ന നിലപാടാണ് സ്ഥാപന ഉടമകള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് നിക്ഷേപകര്‍ പരാതിയില്‍ പറയുന്നു. വി.കെ ഷാജി , വി.സി രവി, റിയനാസ് ഷിഹാബ്, ഡോളി ഷാജി തുടങ്ങിയവര്‍ തട്ടിപ്പിനെതിരേ മാള പൊലിസില്‍ പരാതി നല്‍കിയിരുന്നു.
സാധാരണക്കാരായ ആളുകളാണ് തട്ടിപ്പിനിരയായവരെല്ലാം വിവാഹം,വീട് പണി ,വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി നീക്കിവച്ച പണമാണ് സ്ഥാപനത്തില്‍ നിക്ഷേപിച്ചതെന്ന് നിക്ഷേപകര്‍ പറയുന്നു. 18.50 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് നിര്‍ബന്ധിച്ചാണ് പലരെയും കെണിയില്‍ വീഴ്ത്തിയതെന്ന് നിക്ഷേപകര്‍ ആരോപിച്ചു. ആറ് മാസം മുന്‍പ് നിക്ഷേപകര്‍ക്ക് നല്‍കിയ ചെക്ക് പണമില്ലാതെ മടങ്ങിയതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."