ഇന്ത്യയിലെ ന്യൂനപക്ഷ വേട്ടക്കെതിരെ ഇസ്‌ലാമിക് സഹകരണ കൗൺസിൽ; ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം
റിയാദ്: ഇന്ത്യയിൽ നടക്കുന്ന മുസ്‌ലിം വേട്ടക്കെതിരെ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷൻ (ഒ ഐ സി) രംഗത്ത്. പൗരത്വ വിഷയമുൾപ്പെടെ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തെ അരക്ഷിതാവസ്ഥയിലാക്കിയ സമീപകാല സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചതാണ് സമിതി പ്രസ്താവനയിറക്കിയത്. പൗരത്വ അവകാശങ്ങൾ, ബാബരി മസ്ജിദ് തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയിലെ മുസ്ലിംകൾ നേരിടുന്ന പ്രശ്‌നങ്ങളെ സസൂക്ഷ്‌മം നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സുരക്ഷയും പുണ്യസ്ഥലങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് ഇസ്‌ലാമിക് രാജ്യങ്ങളുടെ സഖ്യമായ ഒ ഐ സി ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്ര സഭയുടെ തത്വമനസരിച്ചും അന്താരാഷ്ട്ര ഉടമ്പടികൾ അനുസരിച്ചും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ വിവേചനം കൂടാതെ അനുവദിച്ചുകൊടുക്കണം. മറിച്ചുള്ള നീക്കങ്ങൾ സമാധാനവും സുരക്ഷയും അപകടത്തിലാക്കുമെന്നും ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കുമെന്നും ഒ.ഐ.സി പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ഇന്ത്യയിൽ പൗരത്വ പ്രതിഷേധം അതിശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രിനരേന്ദ്ര മോഡി പ്രസംഗം നടത്തിയതിന്റെ തൊട്ടു പിന്നാലെയാണ് ഗൾഫ് രാഷ്‌ട്രങ്ങളടക്കമുള്ള കൂട്ടായ്‌മ രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്.
ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധമാണെന്നും കൂടുതല്‍ പൗരന്മാരെ ഗള്‍ഫ് ജയിലില്‍ നിന്നും മോചിപ്പിച്ചത് തന്റെ ഭരണകാലത്താണെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രസംഗിച്ചിരുന്നു. പൗരത്വ ഭേദഗതി വിഷയത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇടപെടില്ലെന്ന് സൂചിപ്പിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വാദം. നേരത്തെ, ഇന്ത്യയുമായി നല്ല ബന്ധം പുലർത്തിയിരുന്ന ഒ ഐ സിയുടെ കഴിഞ്ഞ വർഷത്തെ സമ്മേളനത്തിൽ ചരിത്രത്തിലാദ്യമായി ക്ഷണം ലഭിക്കുകയും അന്നത്തെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സംസാരിക്കുകയും ചെയ്‌തിരുന്നു. 1969 രൂപീകരിച്ച ഇസ്‌ലാമിക രാജ്യങ്ങളുടെ സഖ്യത്തിന്റെ സമ്മേളനത്തില്‍ ഇന്ത്യക്ക് ആദ്യമായാണ് അന്ന് ക്ഷണം ലഭിച്ചത്. കഴിഞ്ഞ ദിവസം മലേഷ്യയില്‍ നടന്ന വിവിധ അറബ്, ഇസ്‌ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിലും ഇന്ത്യയിലെ ന്യൂനപക്ഷത്തിന് നേരെയുള്ള നീക്കങ്ങളെ അപലപിച്ചിരുന്നു. ഗള്‍ഫിലെ മുഴുവന്‍ രാഷ്ട്രങ്ങളടക്കം 57 രാജ്യങ്ങള്‍ അംഗമാണ് ഒഐസിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."