HOME
DETAILS
MAL
കിരീടം നിലനിര്‍ത്തി വീജേന്ദര്‍
backup
August 05 2017 | 17:08 PM
മുംബൈ: ഏഷ്യ-പസഫിക് സൂപ്പര്‍ മിഡില്‍ വെയിറ്റ് പോരാട്ടത്തില്‍ ഇന്ത്യന്‍ പ്രഫഷനല്‍ ബോകസിങ് താരം വിജേന്ദര്‍ സിങിന് ജയം. മുംബൈ വര്‍ളിയിലെ സര്‍ദാര്‍ വല്ലാഭായി പട്ടേല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ചൈനയുടെ സുല്‍പികര്‍ മെയ്‌മെയ്തിയാലിയെ 96-93, 95-94, 95-94 എന്നീ സ്‌കോറിന് കീഴടക്കിയാണ് വിജേന്ദര്‍ തന്റെ കരിയറിലെ ഒന്‍പതാമത്തെ വിജയം സ്വന്തമാക്കിയത്. ജയത്തോടെ, ഏഷ്യ-പസഫിക് ചാംപ്യനായിരുന്ന വിജേന്ദറിന് മെയ്‌മെയ്തിയാലിയുടെ ഓറിയന്റല്‍ മിഡില്‍ വെയിറ്റ് കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."