HOME
DETAILS

വിശുദ്ധ മക്കയെയും ഭരണാധികാരികളെയും അധിക്ഷേപിച്ച് സോഷ്യൽ മീഡിയ വഴി വിദേഷ്യ പ്രചാരണം സംഘപരിവാർ പ്രവർത്തകൻ പിടിയിൽ

  
backup
December 23 2019 | 06:12 AM

65558766875-2

ജിദ്ദ: വിശുദ്ധ മക്കയെയും സഊദി ഭരണാധികാരികളെയും അധിക്ഷേപിക്കുകയും ചെയ്തു സോഷ്യൽ മീഡിയ വഴി വിദേഷ്യം പ്രചരിപ്പിച്ച സംഭവത്തിൽ സംഘപരിവാർ പ്രവർത്തകനെ സഊദി ഇന്റലിജൻസ് വിഭാഗം പിടികൂടി.

പരിശുദ്ധ മക്ക പൊളിച്ച് രാം മന്ദിർ നിർമിക്കാൻ നമ്മൾ തയ്യാറാകണമെന്ന് സുഹൃത്തുക്കളോട് ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയും സഊദി ഭരണാധികാരിയെ മോശമായ രീതിയിൽ അധിക്ഷഷേപങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിലാണ് ഹാരിഷ് ബാംഗേര എന്ന സംഘപരിവാർ പ്രവ൪ത്തകനെ പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് ഹാരിഷ് ബാംഗേര എന്ന സംഘപരിവാർ പ്രവർത്തകൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ഇട്ടത്. പോസ്റ്റ് ശ്രദ്ധയിൽ പെട്ട ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഉടൻ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ബന്ധപ്പെട്ടു എങ്കിലും ഫേസ്ബുക്ക് ഉപയോഗത്തെ കുറിച്ച് വ്യാകതമായ ധാരണ ഇല്ലാത്ത ഇയാൾ ഉടൻ തന്നെ ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതിന് പകരം മൊബൈലിൽ നിന്നും ഫേസ്ബുക്ക് ആപ്പ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. വീണ്ടും സുഹൃത്തുക്കൾ വിളിച്ചു പോസ്റ്റ് ഡിലീറ്റ് ആയിട്ടില്ലെന്നും ഉടൻതന്നെ നീക്കിയില്ലെങ്കിൽ പ്രശ്നം ആണെന്നുമുള്ള ഗൗരവമായ വിവരങ്ങൾ ധരിപ്പിച്ചപ്പോൾ വീണ്ടും ഫേസ്ബുക്ക് ആപ്പ് ഡൗണ്ലോഡ് ചെയ്തു ഓപ്പണ് ആക്കാൻ നോക്കിയെങ്കിലും വെപ്രാളത്തിൽ പാസ്‌വേഡ് മറന്നുപോയി നിരവധി തവണ ശ്രമിച്ചെങ്കിലും തുറക്കാൻ ആയില്ല. ഈ സമയത്തിന് ഉള്ളില്തന്നെ സ്ക്രീൻ ഷോട്ട് സഹിതം സഊദി സൈബർ സെൽ ഉൾപ്പെടെയുള്ള വിഭാഗത്തിൽ പരാതി എത്തികഴിഞ്ഞിരുന്നു. പരാതി ശ്രദ്ധയിൽപെട്ട പോലീസ് വിഭാഗം ഇദ്ദേഹത്തിന്റെ താമസ സ്ഥലത്ത് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൂടുതൽ കാര്യങ്ങൾ അറിവായിട്ടില്ല. ദമ്മാമിൽ ഏ.സി മെക്കാനിക്കായി ജോലിചെയ്യുന്ന ഹരീഷ് കുന്ദാപുര സ്വദേശിയാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ കമ്പനി ഇദ്ദേഹത്തെ ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങൾക്കു മുമ്പ് സാമൂഹിക മാധ്യമം വഴി അപകീര്‍ത്തി നടത്തിയ കേസില്‍ മലയാളി എൻജിനീയര്‍ ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരെദേവിനെതിരെയ കോടതി കടുത്ത ശിക്ഷാ നടപടി സ്വീകരിച്ചിരുന്നു. ആദ്യം അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ (28 ലക്ഷം രൂപ) മാണ് ശിക്ഷ വിധിച്ചിരുന്നത്. പിന്നീട് ദമാം ക്രിമിനല്‍ കോടതി പത്തു വര്‍ഷമാക്കി ഇരട്ടിയാക്കി ശിക്ഷ വിധി ഉയർത്തിയിരുന്നു. കോടതി പ്രതി മുസ്‌ലിമായിരുന്നുവെങ്കില്‍ ഐക്യകണ്ഡേന വധശിക്ഷ വിധിക്കുമായിരുന്നുവെന്ന് അറിയിച്ചിരുന്നു.

സഊദി അരാംകോയുടെ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ പ്ലാനിങ് എന്‍ജിനീയറായ വിഷ്ണു ഒരു യൂറോപ്യന്‍ വനിതയുമായി ട്വിറ്ററില്‍ ആശയവിനിമയം നടത്തിയതിനെ തുടര്‍ന്നാണ് ദഹ്‌റാന്‍ പൊലിസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശപ്രകാരം ദമാമിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ കേസില്‍ ഇടപെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മധ്യത്തോടെയാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. രാജ്യത്തെ നിയമ വ്യവസ്ഥിതിക്കെതിരെയും പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെയും ട്വിറ്ററിലൂടെ അധിക്ഷേപിച്ച കേസിലാണ് ദമാം ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചിരുന്നത്.

അതേ സമയം സഊദിയിൽ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്താല്‍ മൂന്നു ലക്ഷം റിയാല്‍ വരെ പിഴയടക്കേണ്ടി വരുമെന്നു സാമൂഹിക പ്രവ൪ത്തക൪ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  15 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  15 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  15 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago