ഇന്ത്യയുടെ അധ:പതനം ആഗ്രഹിക്കുന്ന ഭരണകൂടമാണ് രാജ്യത്തിന്റെ ശാപം: ഐ എസ് എഫ്
ദമാം: എൻ.ആർ.സിയും പൗരത്വ ഭേദഗതിയും മറ്റും നടപ്പാക്കി രാജ്യത്തെ മുസ്‌ലിം പൗരന്മാരെ രാജ്യമില്ലാത്തവരാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ഇന്ത്യയുടെ അധ:പതനം ആഗ്രഹിക്കുകയും ചെയ്യുന്ന ഭരണകൂടമാണ് രാജ്യത്തിന്റെ ശാപമെന്നു ഇന്ത്യൻ സോഷ്യൽ ഫോറം ഖതീഫ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. രാജ്യത്ത് ഫാഷിസ്റ്റുകൾ നടപ്പാക്കാൻ ശ്രമിക്കുന്ന പൗരത്വ ബില്ലിനെതിരെയുള്ള പ്രക്ഷോഭങ്ങൾ രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടത്തിലേക്ക് വഴി തെളിയിക്കും. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരെ നാടുകടത്തിയതുപോലെ ഇന്ത്യയിലെ ജനങ്ങളെ വിഭജിച്ചു ഭരിക്കാൻ നോക്കുന്ന ഫാസിസ്റ്റുകളെ രണ്ടാം സ്വാതന്ത്രസമരത്തോടെ നാടുകടത്തണമെന്നും ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
വിവാദ നിയമങ്ങൾക്കെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ രക്തസാക്ഷിത്വം വരിച്ച സമര പോരാളികൾക്ക് യോഗം അഭിവാദ്യങ്ങൾ അർപ്പിച്ചു. സോഷ്യൽ ഫോറം ഖത്തീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഫി വയനാട് , സിദ്ധിഖ് പാണാലി, നസീം കടക്കൽ, സുഹൈൽ നിലമ്പൂർ, നിഷാദ് മൂവ്വാറ്റുപുഴ, റഈസ് കടവിൽ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."