മര്‍കസ് 30-ാം വാര്‍ഷിക സമാപന മെഗാ സമ്മേളനവും വാഫി സനദ്ദാനവും ഇന്ന്
വളാഞ്ചേരി: മര്‍കസ് 30-ാം വാര്‍ഷിക സമാപന മെഗാ സമ്മേളനവും വാഫി സനദ്ദാനവും ഇന്ന് നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനം യു.എ.ഇ പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാശിമി ഉദ്ഘാടനം ചെയ്യും. മര്‍കസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. തുടര്‍ന്ന് മര്‍കസ് ഓഡിറ്റോറിയം, തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ്, പി.ജി ബ്ലോക്ക്, ന്യൂ മെസ് ബ്ലോക്ക്, മസ്ജിദ് നവീകരണം, മര്‍കസ് കോംപ്ലക്‌സ് കോഴിക്കോട് തുടങ്ങിയവയുടെ ഉദ്ഘാടനവും വഫിയ്യ ഡേ കോളജ് ശിലാന്യാസവും നടക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ ഭാഷണവും പത്മശ്രീ എം.എ യൂസുഫലി മുഖ്യപ്രഭാഷണവും നടത്തും. ചടങ്ങില്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, മുഹമ്മദ് ബദ്ര്‍ ഫാരിസ് അല്‍ ഹിലാലി, ഡോ. സിദ്ദീഖ് ഐ.ടി.എല്‍, ഉമര്‍ ഹാജി ടി.എം.ടി ഗ്രൂപ്പ് സംബന്ധിക്കും.
പിഎച്ച്.ഡി നേടിയവരെ ആദരിക്കല്‍ ചടങ്ങിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. എം.പി അബ്ദുസമദ് സമദാനി ആദര ഭാഷണം നടത്തും. ഖുര്‍ആന്‍ മനപ്പാഠമാക്കിയ വിദ്യാര്‍ഥികള്‍ക്ക് സയ്യിദ് അലി അല്‍ ഹാഷിമി ഹാഫിസ് പട്ടം സമ്മാനിക്കും. തുടര്‍ന്ന് നടക്കുന്ന വാഫി സനദ്ദാന സമ്മേളനത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. മര്‍കസ് പ്രിന്‍സിപ്പല്‍ (വാഫി) പ്രൊഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി സനദ്ദാന ഭാഷണം നടത്തും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, മര്‍കസ് ജനറല്‍ സെക്രട്ടറി പ്രൊഫ. ഹംസക്കുട്ടി ബാഖവി ആദൃശ്ശേരി, മര്‍കസ് യു.എ.ഇ കമ്മിറ്റി സെക്രട്ടറി കെ.വി ഹംസ മൗലവി സംസാരിക്കും. സമാപന പ്രാര്‍ഥനക്ക് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന മര്‍കസ് കുടുംബ സംഗമം കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി.ഐ.സി അസി. കോ-ഓര്‍ഡിനേറ്റര്‍ അഹ്മദ് വാഫി ഫൈസി കക്കാട് മുഖ്യഭാഷണം നടത്തും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സംസാരിക്കും.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ന്യൂനപക്ഷ സമ്മേളനം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും.
വളാഞ്ചേരി മര്‍കസ് കാംപസില്‍ നടന്ന ചടങ്ങില്‍ 111 വഫിയ്യ ബിരുദധാരികള്‍ ഇന്നലെ സനദ് ഏറ്റുവാങ്ങി. വൈകിട്ട് നടന്ന വിദ്യാതീരം സെഷന്‍ കോഴിക്കോട് ഖാസി പാണക്കാട് നാസിര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി അധ്യക്ഷനായി. അബ്ദുല്‍ ഗഫൂര്‍ ഖാസിമി അനുഗ്രഹ ഭാഷണവും ഷിയാസലി വാഫി വടക്കാഞ്ചേരി മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. സി. മമ്മൂട്ടി എം.എല്‍.എ മുഖ്യാതിഥിയായി. പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, പല്ലാര്‍ മൊയ്തീന്‍ ഹാജി, ഇബ്‌റാഹിം ഫൈസി റിപ്പണ്‍, പി.കെ അബ്ദുറഹീം മുസ്‌ലിയാര്‍, ഹാഫിസ് ജഅ്ഫര്‍ വാഫി, ഡോ. അബ്ദുല്‍ ബര്‍റ് വാഫി അസ്ഹരി ചേകന്നൂര്‍, അബൂബക്കര്‍ മൗലവി പൈങ്കണ്ണൂര്‍ സംസാരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."