അര്‍ബന്‍ ബാങ്ക്സ് ഫെഡറേഷന് സെമിനാര്‍
കണ്ണൂര്‍: കടമകളേയും കര്‍ത്തവ്യങ്ങളേയും കുറിച്ചുള്ള ഉത്തമ ബോധ്യമാണ് ബാങ്ക് ഡയറക്ടര്‍മാര്‍ക്കും ജീവനക്കാര്ക്കുമുണ്ടാകേണ്ടതെന്ന് കണ്ണൂര്‍ ഐ.സി.എം ഡയറക്ടര്‍ ശശികുമാര്‍. കാട്ടാമ്പള്ളി കൈരളി ഹെറിട്ടേജില്‍ കേരള അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക്സ് ഫെഡറേഷന് ദ്വിദിന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിനതീതമായ അര്‍ബന്‍ ബാങ്ക് കൂട്ടായ്മ കൂടുതല്‍ ശക്തിപ്പെടുത്താനും സ്വന്തമായ ആസ്ഥാനമന്ദിരം നിര്‍മിക്കാനും സെമിനാറില്‍ ധാരണയായി.
റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍. ഗിരീശന് ക്ലാസെടുത്തു. ചര്‍ച്ചകള്‍ക്ക് ഫെഡറേഷന് ചെയര്മാന് എ.ടി അബ്ദുല്ലക്കോയ, ജനറല്‍ സെക്രട്ടറി അഡ്വ. കെ. ജയവര്‍മ്മ നേതൃത്വം നല്കി. ഫെഡറേഷന് ഡയറക്ടര്‍ കെ. പ്രമോദ് സംസാരിച്ചു.
സംസ്ഥാനത്തെ 60 അര്‍ബന്‍ ബാങ്കുകളെ പ്രതിനിധീകരിച്ച് 150 പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."