വിദ്വേഷ പ്രചാരണം; സഊദിയില്‍ ആറ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പിടിയില്‍
നിസാര്‍ കലയത്ത്
ജിദ്ദ: സഊദിയില്‍ വിദ്വേഷ പ്രചാരണം നടത്തിയ രണ്ടു കേസുകളിലായി ആറ് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പൊലിസ് പിടികൂടി.
പരിശുദ്ധ മക്ക പൊളിച്ച് രാംമന്ദിര്‍ നിര്‍മിക്കാന്‍ നമ്മള് തയാറാകണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഹാരിഷ് ബാംഗേര എന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകനെ താമസസ്ഥലത്തെത്തി പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ഇട്ടത്. ദമാമില്‍ എ.സി മെക്കാനിക്കായി ജോലിചെയ്യുന്ന ഹരീഷ് കര്‍ണാടകയിലെ കുന്ദാപുര സ്വദേശിയാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ കമ്പനി ഇദ്ദേഹത്തെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംവാദം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് അഞ്ചു സംഘ്പരിവാര്‍ പ്രവര്‍ത്തകരെയും സഊദി പൊലിസ് അറസ്റ്റ് ചെയ്തു.
റിയാദ് മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തിലാണ് സംവാദം സംഘടിപ്പിച്ചത്. റിയാദിലെ പ്രമുഖ സാമൂഹികപ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുവെന്ന വ്യാജേനയാണ് ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."