പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍
പെരിന്തല്‍മണ്ണ: ഡോക്ടര്‍മാര്‍ കൂട്ടഅവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ജില്ലാശുപത്രിയില്‍ സ്പെഷലിസ്റ്റ് ഒ.പി. പ്രവര്‍ത്തനം മുടങ്ങിയത് രോഗികളെ ദുരിതത്തിലാക്കി. യാതൊരു മുന്നറിയിപ്പുമില്ലാതെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരായ നാലുപേരും ഒരുമിച്ച് അവധിയെടുത്തതോടെയാണ് സ്പെഷലിസ്റ്റ് ഒ.പികളുടെ പ്രവര്‍ത്തനം അവതാളത്തിലായത്. ഇതോടെ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗികള്‍ ചികിത്സ കിട്ടാതെ വലഞ്ഞു. പുതുതായി തുടങ്ങിയ മാതൃ-ശിശു ബ്ലോക്കിലെ ശിശുരോഗ വിദഗ്ധരെ തേടി ദൂരദിക്കുകളില്‍ നിന്നുപോലും കൈകുഞ്ഞുകളുമായെത്തിയ സ്ത്രീകള്‍ക്കും നിരാശയോടെ മടങ്ങേടിവന്നു.
1500ഓളം രോഗികള്‍ നിത്യേനയെത്തുന്ന പെരിന്തല്‍മണ്ണയില്‍ അത്യാഹിത വിഭാഗത്തില്‍ തന്നെ ആവശ്യത്തിന് ഡോക്ടര്‍മാരില്ല.
24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ വിഭാഗത്തില്‍ മാത്രം എട്ടുപേര്‍ വേണ്ടിടത്ത് നാലുപേരാണുള്ളത്. ഇതിനാല്‍, നിലവിലുള്ളവര്‍ അധികജോലിയിലൂടെ ദുരിതത്തിലാകുന്ന സാഹചര്യത്തില്‍ കാരണമില്ലാതെ ഡോക്ടര്‍മാര്‍ അവധിയെടുത്തതാണ് കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ രോഗികള്‍ക്ക് ഇരട്ടി ദുരിതമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."