HOME
DETAILS
MAL
പൗരത്വ ഭേദഗതി ബിൽ: സമസ്ത ഇസ്ലാമിക് സെന്റര്‍ റാബിക് പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു.
backup
December 25 2019 | 05:12 AM
ജിദ്ദ: കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്ന എൻ ആർ സി, സി എ എ നിയമങ്ങൾക്കെതിരെ സമസ്ത ഇസ്ലാമിക് സെന്റർ റാബിക് സെൻട്രൽ കമ്മിറ്റി പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. ഒരു സമുദായത്തെ മാത്രം മാറ്റി നിർത്തി മറ്റുള്ള കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനുള്ള നരേന്ദ്ര മോദി സർക്കാർ നിലപാട് രാജ്യത്ത് രണ്ടു തരം പൗരന്മാരെ സൃഷ്ടിച്ച് വീണ്ടും വർഗീയ ധ്രുവീകരണമുണ്ടാകാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും രാജ്യത്തിന്റെ സ്വാതന്ത്യത്തിന് വേണ്ടി ജീവത്യാഗം നൽകിയ സമുദായത്തെ ഒറ്റപ്പെടുത്തി നടത്തുന്ന ഈ ഹീന നീക്കം ഇന്ത്യൻ ഭരണഘടനയുടെ നഗ്നമായ ലംഘനം അനുവദിക്കില്ലെന്നും സമ്മേളനം വ്യക്തമാക്കി. ലോകത്തെ ഏറ്റവും മഹത്തായ ഭരണഘടന നിലനിൽക്കുന്ന നമ്മുടെ ഇന്ത്യ രാജ്യത്ത് ഇത്തരം നിയമങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഭരിക്കുന്നവർ ഭരണഘടന മുറുകെ പിടിച്ചു ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പകരം രാജ്യത്ത് സംഘപരിവാര അജണ്ട നടപ്പിലാക്കുകയാണെന്നും ഇത് അനുവദിക്കുകയില്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു.
എസ് ഐ സി റാബിക് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഹംസ ഫൈസി കാളികാവ് അദ്ധ്യക്ഷം വഹിച്ചു. സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. റഫീഖ് ചുങ്കത്തറ, അബ്ദുൽ ഗഫൂർ ചേലേമ്പ്ര, മുസ്ഥഫ വലിയപറമ്പ്, മൊയ്തുപ്പ മേല്‍മുറി, തുടങ്ങിയവർ സംബന്ധിച്ചു. ബീരാൻ കുട്ടി ഒറ്റപ്പാലം മുദ്രാവാക്യവും നേതൃത്വം ജനറൽ സെക്രട്ടറി ഹംസ എന്‍.ഐ.ടി. പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."