HOME
DETAILS

ദാറുൽ ഹികം സാരഥികൾക്ക് സ്വീകരണം നൽകി

  
backup
December 25 2019 | 05:12 AM

%e0%b4%a6%e0%b4%be%e0%b4%b1%e0%b5%81%e0%b5%bd-%e0%b4%b9%e0%b4%bf%e0%b4%95%e0%b4%82-%e0%b4%b8%e0%b4%be%e0%b4%b0%e0%b4%a5%e0%b4%bf%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8

ജിദ്ദ: കിഴക്കൻ ഏറനാടിന്റെ മത - ഭൗതിക വിദ്യഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന മേലാറ്റൂർ ദാറുൽ ഹികം ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി മൊയ്‌ദീൻ കുട്ടി ഫൈസി പുത്തനഴി, ശരീഅത് & ആർട്സ് കോളേജ് പ്രിൻസിപ്പൽ ടി എച്ച് ദാരിമി എന്നിവർക്ക് ദാറുൽ ഹികം ജിദ്ദ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഷറഫിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. പുത്തനഴി മൊയ്‌ദീൻ കുട്ടി ഫൈസി ഉദ്ഘാടനം ചെയ്‌തു. സമസ്‌ത നേതാവും പണ്ഡിതനും ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന മർഹൂം നാട്ടിക മൂസ മൗലവി തുടങ്ങി വെച്ച ദാറുൽ ഹികം ഇസ്‍ലാമിക് സെന്ററിന് കീഴിൽ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു.
      ദാറുൽ ഹികം ശരീഅത് & ആർട്സ് കോളേജ് പ്രിൻസിപ്പൽ ടി. എച്ച്. ദാരിമി മുഖ്യ പ്രഭാഷണം നടത്തി. സ്ഥാപനത്തിന്റെ പഴയ കാര്യ ദർശിയും സമസ്‌ത നേതാവുമായിരുന്ന മർഹൂം കുഞ്ഞാണി മുസ്‌ലിയാരുടെ സ്‌മരണക്കായി സ്ഥാപിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള ലൈബ്രറിയെപ്പറ്റിയും കോൺഫറൻസ് ഹാളും ഫെബ്രുവരി 8 നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കുമെന്നും ഇതിന്റെ പൂർത്തീകരണത്തിന് പ്രവാസികളുടെ സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, അബുബക്കർ ദാരിമി ആലമ്പാടി, മുസ്‌തഫ ഫൈസി ചേരൂർ, നാസർ കാടാമ്പുഴ, അബ്ദുറഹ്മാൻ ആയക്കോടൻ, മൻസൂർ എടക്കര, സക്കീർ ഹുസ്സൈൻ, അബ്ദുൽ ഗഫൂർ, മുസ്‌തഫ കളത്തിൽ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദലി സ്വാഗതവും പി.കെ യുസുഫ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago