തമിഴ്‌നാട് മേഖലയില്‍ കുളമ്പുരോഗം വ്യാപകം; അതിര്‍ത്തിയില്‍ പരിശോധന നടത്താതെ കന്നുകാലികളെ കടത്തിവിടുന്നു
ഗോവിന്ദാപുരം: തമിഴ്‌നാട് മേഖലയില്‍ കുളമ്പ് രോഗം വ്യാപകം. അതിര്‍ത്തിയില്‍ പരിശോധന നടത്താതെ കന്നുകാലികളെ കടത്തിവിടുന്നു. തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന കന്നുകാലികളെയാണ് പരിശോധനകളൊന്നുമില്ലാതെ വ്യാപകമായ തോതില്‍ അതിര്‍ത്തികടത്തിവിടുന്നത്.
കഴിഞ്ഞ ഒരുമാസത്തിലധികമായി കോയമ്പത്തൂര്‍, തിരുപ്പൂര്‍, ധര്‍മ്മപൂരി, ഈറോഡ്, ദിണ്ടിക്കല്‍ എന്നീ മേഖലകളില്‍ കന്നുകാലികള്‍ക്ക് കുളമ്പ് രോഗം വ്യാപകമായി കണ്ടെത്തിയതിനെതുടര്‍ന്ന് ഗോവിന്ദാപുരത്തിനപ്പുറം തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ് കന്നുകാലികള്‍ക്ക് കുത്തിവെയ്പ്പും മരുന്നു നല്‍കലും സജീവമായി നടക്കുമ്പോള്‍ ഗോവിന്ദാപുരം, ചെമ്മണാമ്പതി അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധനകളൊന്നുമില്ലാതെ കന്നുകാലികളെ കടത്തിവിടുന്നതായി ക്ഷീരകര്‍ഷകര്‍ ആരോപിക്കുന്നു. മൂച്ചങ്കുണ്ട്, ഗോവിന്ദാപുരം എന്നീ രണ്ടു പ്രദേശങ്ങളിലുള്ള മൃഗസംരക്ഷണവകുപ്പിന്റെ കന്നുകാലി ചെക്ക്‌പോസ്റ്റുകളില്‍ തമിഴ്‌നാട്ടില്‍ നിന്നും കന്നുകാലികളെ കൊണ്ടുവരുമ്പോള്‍ കന്നുകാലികള്‍ക്ക് രോഗമില്ലെന്നും, പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയതാണെന്നുമുള്ള തമിഴ്‌നാട് മൃഗഡോക്ടറുടെ സാക്ഷ്യപത്രം വേണം.എന്നാല്‍ ഇവയൊന്നും ചെക്ക്‌പോസ്റ്റുകളില്‍ കാണിക്കാതെയാണ് കന്നുകാലി ലോറികള്‍ അതിര്‍ത്തികടക്കുന്നത്.
രേഖകള്‍ പരിശോധിക്കാതെയും രോഗിളായ കന്നുകാലികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകളും നടത്താതെ വാഹനങ്ങളെ കടത്തിവിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിവേണമെന്ന് മുതലമടയിലെ ക്ഷീര കര്‍ഷകര്‍ ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."