പിരിച്ചുവിടേണ്ടത് ബി.ജെ.പി സര്‍ക്കാരുകളെ: കെ.എം.വൈ.എഫ്
കല്ലറ: കേരള സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആര്‍.എസ്.എസ് ദേശീയനേതൃത്വത്തിന്റെ പ്രഖ്യാപനം ജനാധിപത്യ സംവിധാനങ്ങളോടുളള വെല്ലുവിളിയാണെന്ന് കെ.എം.വൈ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് അഭിപ്രായപ്പെട്ടു. ഫാഷിസ്റ്റ് കൊലവിളി, മതേതര ഇന്ത്യ കാവലിരിക്കുക എന്ന പ്രമേയത്തില്‍ ആഗസ്റ്റ് 10 ന് തിരുവനന്തപുരത്ത് നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധറാലിയുടെയും സംഗമത്തിന്റെയും പ്രചരണാര്‍ഥം സംസ്ഥാന കമ്മിറ്റി നടത്തുന്ന ഫാഷിസ്റ്റ് വിരുദ്ധസന്ദേശയാത്ര കല്ലറ കുറിഞ്ചിലക്കാട് ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷീറാസി ബാഖവി അധ്യക്ഷനായ യോഗത്തില്‍ ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി മുഖ്യപ്രഭാഷണം നടത്തി. ബുഹാരി, അല്‍അമീന്‍ റഹുമാനി, ജാബിര്‍ ബാഖവി പുനലൂര്‍, വൈ.സഫീര്‍ഖാന്‍ മന്നാനി, അന്‍സറുദ്ദീന്‍ പനയമുട്ടം, കുറ്റിമൂട് ഹസന്‍ മന്നാനി, ജസീം എന്നിവര്‍ സംസാരിച്ചു. സന്ദേശയാത്ര 8ന് പനവൂരില്‍ സമാപിക്കും. സന്ദേശയാത്രയോടനുബന്ധമായി ഡോക്യുമെന്ററി പ്രദര്‍ശനവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."