60 റോഡുകളുടെ പുനരുദ്ധാരണം; നഗരസഭക്ക് 14.95 കോടി അനുവദിച്ചു
മലപ്പുറം: നിര്‍മാണം പൂര്‍ത്തിയായ മലപ്പുറം നഗരസഭയിലെ 60 റോഡുകളുടെ ഫണ്ടിലേക്ക് 14.95 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 2014-15, 2015-16 വര്‍ഷത്തിലാണ് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലെയും പ്രധാന റോഡുകള്‍ പുനരുദ്ധരിച്ചത്.
എന്നാല്‍ ഫണ്ട് ലഭിക്കാത്തതിനാല്‍ ഒരു വിഭാഗം കരാറുകാര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്്തിരുന്നു. വാര്‍ഷിക പദ്ധതിയടക്കം റദ്ദാക്കി പണം നല്‍കണമെന്ന കരാറുകാരുടെ കേസ് നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ നഗരസഭ തന്നെ റോഡിന് ഫണ്ട് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
നഗരസഭക്ക് തനത് വര്‍ഷത്തടക്കം അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ലഭ്യമായ ഏതെങ്കിലും ഫണ്ടില്‍ നിന്ന് കരാറുകാര്‍ക്ക് തുക നല്‍കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ നിന്നും ഒരു സാമ്പത്തിക സഹായവും അതികമനുവദിക്കേണ്ടതില്ലെന്നുമായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
എന്നാല്‍ കരാറുകാര്‍ക്ക് തുക നല്‍കിയാല്‍ നഗരസഭ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നതിനാല്‍ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ ധനകാര്യമന്ത്രി അടക്കമുള്ളവരോട് പരാതിപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ വകുപ്പില്‍ നിന്നും റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിന് അധിക ധനാനുമതി അനുവദിച്ച് ഉത്തരവായത്. ഫണ്ടനുവദിച്ച സംസ്ഥാന സര്‍ക്കാറിനെയും ഇതിനായി പ്രവര്‍ത്തിച്ച ചെയര്‍പേഴ്‌സണെയും നഗരസഭാ കൗണ്‍സില്‍ യോഗം അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."