ബി.ജെ.പി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു: ബെന്നി ബെഹനാന്‍
കൊച്ചി: ബി.ജെ.പി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍.
മതത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ പൗരത്വത്തിന്റെ മാനദണ്ഡത്തില്‍നിന്ന് മാറ്റി നിര്‍ത്തി വിഭജനമാണ് അവര്‍ ശ്രമിക്കുന്നത്. വംശീയത വളര്‍ത്തി രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്ന സമീപനമാണ് മോദിയുടേത്. ദേശീയബോധമില്ലാതെയാണ് മോദി പെരുമാറുന്നത്.
ഇന്ത്യയെ സവര്‍ണരുടെ രാജ്യമാക്കാനാണ് ശ്രമമെന്നും യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന മധ്യമേഖല റാലി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇന്ത്യ കാണുന്ന ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് ഇപ്പോള്‍ പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്നത്.
സംഘ്പരിവാര്‍ ശക്തികള്‍ എല്ലാകാലത്തും ഭരണഘടനയ്ക്ക് എതിരായിരുന്നു. ഇവരുടെ നയമാണ് ഇപ്പോള്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പിന്‍തുടരുന്നത്. ജനങ്ങളെ മാനസികമായി വിഭജിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഭരണഘടനയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം തടയുക തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."