പൗരത്വ നിയമ ഭേദഗതിക്കെതിരേ യു.ഡി.എഫ് മധ്യമേഖല റാലി 13ന്
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന മധ്യമേഖല റാലി ജനുവരി 13ന് എറണാകുളത്ത് നടക്കും.
മറൈന്‍ഡ്രൈവില്‍ നടക്കുന്ന സമ്മേളനത്തില്‍ ഘടകകക്ഷികളുടെ ദേശീയ, സംസ്ഥാന നേതാക്കളടക്കം പതിനായിരങ്ങള്‍ പങ്കെടുക്കുമെന്ന് ബെന്നി ബെഹനാന്‍ എം.പി പറഞ്ഞു.
കൂടാതെ എം.പിമാരുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ചുകളും നടക്കും. ആലപ്പുഴ, കോട്ടയം,ഇടുക്കി, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലെ പ്രവര്‍ത്തകരായിരിക്കും റാലിയില്‍ പങ്കെടുക്കുക. എറണാകുളത്ത് നടക്കുന്ന മധ്യമേഖലാ റാലിക്കു പുറമെ വടക്കന്‍ ജില്ലകളെ കേന്ദ്രീകരിച്ച് കോഴിക്കോടും തെക്കന്‍ ജില്ലകളെ കേന്ദ്രീകരിച്ച് തിരുവനന്തപുരത്തും പ്രതിഷേധറാലികള്‍ നടക്കും.
എറണാകുളം ഡി.സി.സിയില്‍ നടന്ന യോഗത്തില്‍ യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ എം.ഒ ജോണ്‍, ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ ടി.ജെ വിനോദ്, എല്‍ദോസ് കുന്നപ്പിള്ളി, വി.കെ ഇബ്രാഹിംകുഞ്ഞ്, മുന്‍ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി തോമസ്, യു.ഡി.എഫ് നേതാക്കളായ അബ്ദുല്‍ മുത്തലിബ്, കെ.ബാബു, എം.മുരളി, സണ്ണി തെക്കേടത്ത്, കെ.ആര്‍ ഗിരിജന്‍, വി.ടി ജോസഫ്, അഡ്വ.ജോഷി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."