HOME
DETAILS

വിദേശ പൗരന്മാര്‍ക്കായി കേരളത്തിലും തടങ്കല്‍പാളയം ഒരുങ്ങും

  
backup
December 28 2019 | 05:12 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95

 

 

 


തിരുവനന്തപുരം: ശിക്ഷിക്കപ്പെടുകയോ ഏതെങ്കിലും കുറ്റകൃത്യത്തില്‍പ്പെട്ട് നാടുകടത്തേണ്ടതോ ആയിട്ടുള്ള വിദേശികളെ പാര്‍പ്പിക്കാനുള്ള തടങ്കല്‍ പാളയങ്ങള്‍ (ഡിറ്റെന്‍ഷന്‍ സെന്ററുകള്‍) കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് കേരളത്തിലും പണിയും. ഇതിനുള്ള പദ്ധതി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് തയാറാക്കിക്കഴിഞ്ഞു. എന്നാല്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍പെട്ട എത്രപേര്‍ സംസ്ഥാനത്തുണ്ടെന്നുള്ള കണക്ക് പൊലിസിന്റെ ക്രൈം റക്കോഡ്‌സ് ബ്യൂറോയില്‍നിന്നു ലഭിക്കാത്തതു കാരണം ഇക്കാര്യത്തില്‍ സാമൂഹ്യനീതി വകുപ്പിന് ഇതുവരെ മുന്നോട്ടുപോകാനായിട്ടില്ല. കുറ്റവാളികളുടെ എണ്ണം കിട്ടിയതിനു ശേഷം തടങ്കല്‍ പാളയങ്ങള്‍ എങ്ങനെ ഒരുക്കണമെന്നുള്ള വിശദമായ റിപ്പോര്‍ട്ട് സാമൂഹ്യനീതി വകുപ്പ് കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കുക.
ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍പെട്ട വിദേശ പൗരന്മാര്‍ക്കുവേണ്ടി തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കണമെന്നുതന്നെയാണ് കേരളത്തിന്റെയും തീരുമാനം. പക്ഷേ അത് എത്രപേര്‍ക്ക്, എവിടെ എന്നുള്ള കാര്യങ്ങളില്‍ മാത്രമാണ് തീരുമാനമെടുക്കാനുള്ളത്. തടങ്കല്‍ പാളയത്തിന്റെ പ്രവര്‍ത്തനം, രൂപരേഖ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ് പദ്ധതി രൂപരേഖ ഇതിനകംതന്നെ തയാറാക്കിയിട്ടുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങളില്‍പെട്ട എത്രപേരുണ്ടെന്ന കണക്ക് സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയോട് സാമൂഹ്യനീതി വകുപ്പ് എഴുതി ചോദിച്ചു. കഴിഞ്ഞ ജൂണ്‍ മുതല്‍ കണക്ക് ആവശ്യപ്പെട്ട് നിരവധി കത്തുകള്‍ അയച്ചെങ്കിലും ക്രൈം റെക്കോഡ്‌സ് ബ്യൂറോയില്‍നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം 26നും കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇതാണ് പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്നതില്‍ തടസമായിട്ടുള്ളത്.
നാടുകടത്തല്‍ കാത്തിരിക്കുന്ന വിദേശികളുടേയും അനധികൃത കുടിയേറ്റക്കാരുടെയും സഞ്ചാരം നിയന്ത്രിക്കുന്നതിനായി തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതിയിരുന്നു. ഈ കത്തില്‍ സംസ്ഥാനം എന്തു മറുപടി കൊടുത്തു എന്ന് മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായിരുന്നില്ല. അതിനിടെയാണ് ഇത്തരം തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി രൂപരേഖ തയാറാക്കി, കുറ്റവാളികളുടെ എണ്ണം കൂട്ടുന്നതിനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് കാത്തിരിക്കുന്നത്.
ഇടതു സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞില്ലെന്നു പറയുമ്പോഴും കഴിഞ്ഞ മാസം 26നും കുറ്റവാളികളുടെ എണ്ണം എത്രയെന്നും ചോദിച്ച് സാമൂഹ്യനീതി വകുപ്പ് കത്തയച്ചിരുന്നു എന്നകാര്യം ശ്രദ്ധേയമാണ്.

നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കുകയാണെന്ന പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതുസംബന്ധിച്ച് യാതൊരു ഫയലും മന്ത്രിമാരാരും കണ്ടിട്ടില്ലെന്നും 2012 മുതല്‍ മുന്‍ സര്‍ക്കാര്‍ ആരംഭിച്ച നടപടിക്രമങ്ങള്‍ ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് നിര്‍ത്തിവയ്ക്കുന്നതിന് ഉത്തരവ് നല്‍കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു.
2012 ഓഗസ്റ്റില്‍ തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനത്തെയും ആഭ്യന്തര സെക്രട്ടറിമാരെ ഒരു കത്ത് മുഖേന അറിയിച്ചു. ഇതിനായുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. ഇതിന്റെ അടിസ്ഥാനത്തില്‍ 2015 നവംബര്‍ നാലിന് ആഭ്യന്തര വകുപ്പ് യോഗം വിളിച്ചു. അന്നത്തെ ഡി.ജി.പി.യും എ.ഡി.ജി.പി ഇന്റലിജന്‍സും ജയില്‍ വകുപ്പ് ഐ.ജിയും ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു. യോഗ തീരുമാനപ്രകാരം സംസ്ഥാനത്ത് അടിയന്തരമായി അത്തരം സെന്ററുകള്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ചു. അവ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലാവണമെന്നും ആവശ്യമായ കെട്ടിടം വകുപ്പ് കണ്ടെത്തണമെന്നും പ്രവര്‍ത്തനത്തിനാവശ്യമായ സ്റ്റാഫിനെ പൊലിസ് വകുപ്പ് നിശ്ചയിക്കണമെന്നും പൊലിസ്, ജയില്‍ വകുപ്പുകള്‍ക്ക് പുറത്താവണം അത്തരം സെന്ററുകള്‍ സ്ഥാപിക്കേണ്ടത് എന്നും യോഗം തീരുമാനിച്ചു.
തടങ്കല്‍ പാളയം സ്ഥാപിക്കുന്നതിനാവശ്യമായ ശുപാര്‍ശ സമര്‍പ്പിക്കാന്‍ 2016 ഫെബ്രുവരി 29ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഈ ആവശ്യത്തിനായി സാമൂഹ്യനീതി ജില്ലാ ഓഫിസറും ജില്ലാ പൊലിസ് സൂപ്രണ്ടും ചേര്‍ന്ന മാനേജിങ് കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്നും നിശ്ചയിച്ചു.
ഇത് സംബന്ധിച്ച് എത്രപേരെ പാര്‍പ്പിക്കേണ്ടിവരും എന്നതുള്‍പ്പെടെയുടെ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോട് സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ വിശദാംശങ്ങള്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയോടും ചോദിച്ചു. ഇതു സംബന്ധിച്ച ഒരു വിവരവും ബ്യൂറോ ഇതുവരെ നല്‍കിയിട്ടില്ല. നേരത്തെ അയച്ച കത്തുമായി ബന്ധപ്പെട്ട റിമൈന്‍ഡറുകള്‍ തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് വകുപ്പുകള്‍ക്ക് വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  12 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  12 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  12 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  12 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago