ഹാജിമാര്‍ക്കും സഹായികള്‍ക്കും സഹായകമായി ഹജ്ജ്മിഷന്‍ ആപ്പ്
മക്ക: ഹാജിമാര്‍ക്കും സഹായികള്‍ക്കും ഏറെ സഹായകരമാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പുറത്തിറക്കിയ ഹജ്ജ് ആപ്ലിക്കേഷന്‍. 'ഇന്ത്യന്‍ ഹാജി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം' എന്ന പേരിലുള്ള ആപ്പ് ആന്‍ഡ്രോയിഡ് അടക്കം എല്ലാ തരം സ്മാര്‍ട്ട് മൊബൈലുകളിലും ഉപയോഗിക്കാന്‍ കഴിയുന്നതാണ്.
സംസ്ഥാന കോഡും അഞ്ചക്ക കവര്‍ നമ്പറോ, പാസ്‌പോര്‍ട്ട് നമ്പറോ നല്‍കിയാല്‍ ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തിയ ഓരോ ഹാജിയുടെയും മക്കയിലെയും മദീനയിലേയും പൂര്‍ണ വിവരങ്ങള്‍ ലഭിക്കുന്നതാണ് ആപ്പ്. ഇതിനാല്‍ തന്നെ സഹായികള്‍ക്കും തീര്‍ഥാടകര്‍ക്കും ഇത് ഏറെ ഉപകാരപ്പെടും.
ഹാജിയുടെ പേര്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍, മക്കയിലെയും മദീനയിലെയും കെട്ടിട നമ്പര്‍, റൂം നമ്പര്‍, സ്ഥല വിവരം, ഹാജിയോടൊപ്പം എത്തിയ സഹായിയുടെ നമ്പര്‍, ഹാജിമാരുടെ വിമാന വിവരങ്ങള്‍, കൂടെയുള്ള ഹാജിമാരുടെ പേരും നമ്പറും എന്നിവ ഇതിലൂടെ അറിയാന്‍ കഴിയും. ഇതിനാല്‍ തന്നെ വഴി തെറ്റുകയോ മറ്റെന്തെങ്കിലും സംഭവിക്കുകയോ ചെയ്താല്‍ തന്നെ ഈ ആപ്പ് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ആര്‍ക്ക് വേണമെങ്കിലും ബന്ധപ്പെടാനാകും. സ്വകാര്യ ഗ്രൂപ്പില്‍ വന്നതും ഹജ്ജ് മിഷന്‍ വഴി വന്നതും പ്രത്യേകം തെരഞ്ഞെടുക്കാവുന്ന തരത്തിലാണ് ആപ്പ് രൂപകല്‍പന ചെയ്തത്.
ഇവ കൂടാതെ അടുത്തുള്ള ആശുപത്രി, ഫാര്‍മസി, പള്ളി, റസ്‌റ്റൊറന്റ്, ഷോപ്പിങ് മാള്‍ എന്നിവയും അറിയാന്‍ ഹാജിമാരെ സഹായിക്കുന്ന സംവിധാനങ്ങളും അടങ്ങിയതാണ് ആപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അനായാസം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ആപ്പ് സാധാരണക്കാര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനിച്ചിരിക്കുന്നത്. കൂടാതെ ഹജ്ജ് എങ്ങനെ ചെയ്യാമെന്ന വീഡിയോയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."