കേരളത്തില്‍ ഭരണഘടനാ തകര്‍ച്ചയെന്ന് ബി.ജെ.പി; അമിത് ഷായ്ക്ക് കത്തയച്ചു
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഖമ്മദ് ഖാനെതിരേ കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസിനിടെ ഉണ്ടായത് കൈയേറ്റ ശ്രമമാണെന്നും കേരളത്തില്‍ ഭരണഘടനാ തകര്‍ച്ചയാണെന്നും ബി.ജെ.പി.
ഗവര്‍ണര്‍ക്കെതിരേ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും, അദ്ദേഹത്തിന് സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു എന്നും ആരോപിച്ച് ഒ.രാജഗോപാല്‍ എം.എല്‍.എ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് ഭരണഘടനാത്തകര്‍ച്ച ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
പ്രാസംഗികരുടെ പട്ടികയില്‍ ഇല്ലാത്തവരെ ഗവര്‍ണര്‍ പ്രസംഗിക്കുന്ന വേദിയില്‍ അദ്ദേഹത്തോടൊപ്പം ഇരിക്കാന്‍ അനുവദിച്ചത് ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനമാണ്. ഇവ വിശദീകരിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ അതിനു കൂട്ടാക്കിയില്ല. ഗവര്‍ണറെ മാത്രമല്ല, ലക്ഷദ്വീപിലേക്കുള്ള യാത്രാമധ്യേ കേരളത്തിലെത്തിയ മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള, കര്‍ണാടക മുഖ്യമന്ത്രി എന്നിവരെ വഴിയില്‍ തടയാനും ശ്രമമുണ്ടായി. നിയമ സമാധാനം ഉറപ്പു വരുത്തുന്നതില്‍ സംസ്ഥാന പൊലിസ് പരാജയപ്പെടുന്നു എന്നതിന് മറ്റ് ഉദാഹരണങ്ങളാണ് ഇതെല്ലാമെന്നും രാജഗോപാല്‍ കത്തില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."