ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധം: ഡി.ജി.പിയോടും ഇന്റലിജന്‍സ് എ.ഡി.ജി.പിയോടും രാജ്ഭവന്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ക്കെതിരെ ഉണ്ടായ പ്രതിഷേധത്തില്‍ രാജ്ഭവന്‍ റിപ്പോര്‍ട്ട് തേടി. ഡി.ജി.പിയോടും ഇന്റലിജന്‍സ് എ.ഡി.ജി.പിയോടുമാണ് റിപ്പോര്‍ട്ട് തേടിയത്.
സംഘാടകരുടെ വീഴ്ച സംബന്ധിച്ചും ക്ഷണമില്ലാതെ പരിപാടിക്കെത്തിയവരെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് വേണമെന്നാണ് ഗവര്‍ണറുടെ ഓഫിസിന്റെ നിര്‍ദേശം.
ചരിത്ര കോണ്‍ഗ്രസില്‍ സംഘാടകര്‍ക്കുണ്ടായ വീഴ്ച, ക്ഷണമില്ലാതെ പരിപാടിയില്‍ പങ്കെടുത്തവരുടെ പട്ടിക, വേദിയിലും പുറത്തുമുണ്ടായിരുന്ന സി.സി.ടി.വി കാമറകളില്‍നിന്നും മറ്റുമുള്ള ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതിന്റെ വിവരങ്ങള്‍ എന്നിങ്ങനെ മൂന്നു പ്രധാന വിഷയങ്ങളാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് രാജ്ഭവന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് കൈമാറണമെന്നാണ് നിര്‍ദേശം.
ഇതുകാണിച്ച് രേഖമൂലം നോട്ടിസ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ പൗരത്വ നിയമത്തെ അനുകൂലിച്ചതിന് ഗവര്‍ണര്‍ക്കുനേരെ വന്‍ പ്രതിഷേധം ഉണ്ടായിരുന്നു. ഗവര്‍ണര്‍ക്കെതിരേ പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിനിധികള്‍ പ്രതിഷേധിച്ചിരുന്നു. മൂന്നിലൊന്നു പ്രതിനിധികളും പ്രതിഷേധ സ്വരമുയര്‍ത്തിയത്തോടെ ഗവര്‍ണര്‍ പരിപാടിയില്‍ നിന്ന് വേഗത്തില്‍ മടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."