ഭാര്യയുടെ അടുത്ത് സന്ദര്‍ശനത്തിനെത്തിയ ഭര്‍ത്താവ് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു
റിയാദ്: ഭാര്യയുടെ അടുത്ത് സന്ദര്‍ശനത്തിനെത്തിയ ഭര്‍ത്താവ് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ജിദ്ദയില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്ത് സന്ദര്‍ശന വിസയിലെത്തിയ ശ്രീജിത്തും (30) ഏഴ് മാസം പ്രായമുള്ള ആണ്‍കുഞ്ഞുമാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മലയാളി പ്രവാസി സമൂഹത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കുഞ്ഞു മരിച്ച വിഷമത്തില്‍ ഇദ്ദേഹം ആത്മഹത്യ ചെയ്‌തെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീടാണ് മകനെ ഭിത്തിയിലടിച്ച് കൊന്നു ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായത്.
കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സ് ആലപ്പുഴ സ്വദേശി അനീഷയുടെ അടുത്തേക്ക് മൂന്നു മാസം മുന്‍പാണ് ഇദ്ദേഹം മകനുമായി സന്ദര്‍ശന വിസയില്‍ എത്തിയത്. ഇരുവരും തമ്മിലുണ്ടായ കടുംബ വഴക്കിനെ തുടര്‍ന്നാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. അനീഷയുമായി വഴക്കിട്ട ശ്രീജിത്ത് കുഞ്ഞിനെ തലകീഴായി പിടിച്ച് മൂന്ന് തവണ ഭിത്തിയിലടിക്കുകയായിരുന്നുവത്രെ. പരുക്കേറ്റ കുഞ്ഞിനെ അനീഷ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ ബഹളമുണ്ടായതിനെ തുടര്‍ന്ന് സമീപത്തെ പള്ളിയിലെ ഇമാം പൊലിസിനെ വിളിച്ചു വരുത്തുകയായിരുന്നു. പൊലിസ് വന്ന് മുറിതുറന്നപ്പോള്‍ യുവാവ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.
കുഞ്ഞിനെ രക്ഷിക്കാന്‍ അടിയന്തര ചികിത്സാ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഒന്നര മണിക്കൂറോളം പരിശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞ് മരിച്ചെന്നു സ്ഥിരീകരിച്ചതോടെ ബോധരഹിതയായ അനീഷ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീജിത്തും അനീഷയും ബന്ധുക്കളാണ്. എപ്പോഴും വഴക്കായതിനെ തുടര്‍ന്ന് നാട്ടിലെത്തിക്കാന്‍ അനീഷ അടിയന്തര ലീവിന് അപേക്ഷിച്ചിരുന്നു. ഞായറാഴ്ച നാട്ടിലേക്ക് പോവാന്‍ തീരുമാനിച്ചതായിരുന്നുവെന്ന് ഇവരുമായി അടുത്ത ബന്ധമുള്ളവര്‍ പറഞ്ഞു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."