HOME
DETAILS

സമുദ്രകൃഷി: കരട് നയത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യും

  
backup
December 15 2018 | 18:12 PM

%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%95%e0%b4%b0%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2

 

കൊച്ചി: സമുദ്രകൃഷിക്കായി കടലില്‍ പ്രത്യേക മേഖലകള്‍ നിശ്ചയിക്കുമ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും അവരുള്‍പ്പെടുന്ന സഹകരണ സംഘങ്ങള്‍ക്കും മുന്‍ഗണന നല്‍കും.
ദേശീയ സമുദ്രകൃഷി കരട് നയത്തിലെ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ.്ആര്‍.ഐ) ചേര്‍ന്ന മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
ഇതിനായി കരട് നയത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യും. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകള്‍, മത്സ്യകര്‍ഷകര്‍, കയറ്റുമതി വ്യാപാരികള്‍, ഹാച്ചറി സംരംഭകര്‍ എന്നിവരുടെ പ്രതിനിധികള്‍, കരട് നയം തയാറാക്കിയ വിദഗ്ധര്‍, ഗവേഷകര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ദേശീയ സമുദ്രകൃഷി നയം വന്‍കിട വ്യവസായികളെയും കോര്‍പ്പറേറ്റുകളെയും സമുദ്രകൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനാണെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് കരട് നയം തയാറാക്കിയ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ താല്‍പര്യങ്ങളും മീന്‍പിടുത്ത മേഖലകളും സംരക്ഷിക്കുന്ന തരത്തിലുള്ളതാണ് നയത്തിലെ വ്യവസ്ഥകളെന്നും കടലില്‍ നിന്നുള്ള മത്സ്യലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ബദല്‍ ഉപജീവനമാര്‍ഗമെന്ന നിലയ്ക്കാണ് സമുദ്രകൃഷി വ്യവസ്ഥാപിതമായി വികസിപ്പിക്കുന്നതിന് ദേശീയതലത്തില്‍ നയം രൂപവല്‍ക്കരിക്കുന്നതെന്നും വിദഗ്ധര്‍ പറഞ്ഞു. കൂടുമത്സ്യ കൃഷി, കക്കവര്‍ഗയിനങ്ങളുടെ കൃഷി, പെന്‍കള്‍ച്ചര്‍, പായല്‍ കൃഷി തുടങ്ങിയവയാണ് സമുദ്രകൃഷിയില്‍ ഉള്‍പ്പെടുക.
നിലവിലെ സ്ഥിതിയനുസരിച്ച് 2050 ആകുമ്പോഴേക്കും 50 ലക്ഷം ടണ്‍ മത്സ്യം കടലില്‍ നിന്നും കൃഷിചെയ്ത് ഉല്‍പാദിപ്പിക്കേണ്ടതുണ്ടെന്ന് സി.എം.എഫ്.ആര്‍.ഐ ഡയരക്ടറും ദേശീയ സമുദ്രകൃഷി കരട് നയം തയാറാക്കിയ വിദഗ്ധ സമിതിയുടെ അധ്യക്ഷനുമായ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. സമുദ്രകൃഷി വ്യവസ്ഥാപിതമാകണമെങ്കില്‍ നയരൂപീകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കടലിലെ കൂടുമത്സ്യക്കൃഷിയില്‍ നിന്നുണ്ടാകുന്ന മലിനീകരണം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളെ ചുമതലപ്പെടുത്തുന്നതിനും വ്യവസ്ഥയില്‍ ഭേദഗതി വരുത്താന്‍ ധാരണയായി. കരട് നയത്തിലെ വ്യവസ്ഥകളിന്‍മേലുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഈ മാസം 27 വരെ സമയം അനുവദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  12 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  12 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  12 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  12 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago