HOME
DETAILS

പ്രതികളെ തേടി കേരളത്തിലടക്കം നോട്ടിസ് പതിക്കാന്‍ യു.പി പൊലിസ് നീക്കം

  
backup
December 29 2019 | 19:12 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%9f

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഉത്തര്‍പ്രദേശില്‍ നടന്ന വന്‍ പ്രക്ഷോഭങ്ങള്‍ക്കു പിന്നിലും മലയാളികളെന്ന് ഉത്തര്‍പ്രദേശ് പൊലിസ്. കാണ്‍പൂരില്‍ പ്രതിഷേധങ്ങള്‍ക്കിടെ നടന്നെന്നു പറയുന്ന അക്രമസംഭവങ്ങളില്‍ മലയാളികള്‍ക്കു പങ്കുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം അറിയിച്ചതായാണ് യു.പി പൊലിസ് വ്യക്തമാക്കുന്നത്.
ഈ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ തിരിച്ചറിയുന്നതിനും നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുമായി കേരളത്തിലും നോട്ടിസ് പതിക്കാനൊരുങ്ങുകയാണ് യു.പി പൊലിസ്. പ്രതിഷേധക്കാരെ കണ്ടെത്തിനല്‍കുന്നവര്‍ക്കു നേരത്തേതന്നെ പൊലിസ് ഇനാം പ്രഖ്യാപിച്ചിട്ടുമുണ്ട്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നാണ് യു.പി പൊലിസിന്റെ അവകാശവാദം.
ഉത്തര്‍പ്രദേശിലെ ആളുകള്‍ക്കു പുറമേ, പ്രതിഷേധങ്ങളില്‍ കേരളം, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ളവരും പങ്കെടുത്തെന്നാണ് പൊലിസ് പറയുന്നത്. കാണ്‍പൂരിലടക്കം ഉത്തര്‍പ്രദേശില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങള്‍ യു.പി സര്‍ക്കാരിനെ ഞെട്ടിച്ചിരുന്നു. പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ പൊലിസ് വെടിവയ്പില്‍ സംസ്ഥാനത്ത് ഇരുപതിലേറെ പേരാണ് കൊല്ലപ്പെട്ടിരുന്നത്. വെടിവയ്പ് നടത്തിയിട്ടില്ലെന്ന് ആദ്യം അവകാശപ്പെട്ടിരുന്ന പൊലിസ്, പിന്നീട് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നിലപാട് മാറ്റിയിരുന്നു.
പ്രതിഷേധങ്ങള്‍ക്കിടെ മുസ്‌ലിം വിഭാഗത്തോടു പാകിസ്താനിലേക്കു പോകാനാവശ്യപ്പെടുന്ന മീററ്റ് സിറ്റി പൊലിസ് സൂപ്രണ്ടിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നതും വിവാദമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മികച്ച ശമ്പളത്തിൽ ഒരു പാർട് ടൈം ജോലി, ഇത്തരം പരസ്യങ്ങൾ സൂക്ഷിക്കുക; വ്യാജൻമാർക്കെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  10 days ago
No Image

വേടന്റെ റാപ്പും, ഗൗരി ലക്ഷ്മിയുടെ കഥകളിസംഗീതവും കാലിക്കറ്റ് യൂണിവേഴ്സിറ്റി സിലബസിൽ തുടരും; ബോർഡ് ഓഫ് സ്റ്റഡീസ് റിപ്പോർട്ട് തള്ളി

Kerala
  •  10 days ago
No Image

'ഈ ചുമമരുന്നിൻ്റെ വിൽപന വേണ്ട'; കോൾഡ്രിഫ് ബ്രാൻഡ് കഫ്സിറപ്പ് വിൽക്കരുത്: ഡ്രഗ് കൺട്രോളറുടെ നിർദേശം, കേരളത്തിൽ വ്യാപക പരിശോധന ആരംഭിച്ചു

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 12 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

Kerala
  •  10 days ago
No Image

വര്‍ക്കല ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിദേശ പൗരന് ക്രൂരമര്‍ദ്ദനം; ഉപദ്രവിച്ചത് വാട്ടര്‍ സ്‌പോര്‍ട്‌സ് ജീവനക്കാര്‍

Kerala
  •  10 days ago
No Image

യുഎഇയുടെ ആകാശത്ത് വാൽനക്ഷത്രം; നഗ്നനേത്രങ്ങൾ കൊണ്ട് കാണാം; ഒക്ടോബർ 17 മുതൽ 27 വരെ ഏറ്റവും മികച്ച സമയം

uae
  •  10 days ago
No Image

ഗസ്സ പ്രമേയമാക്കി മൈം; പരിപാടിക്കിടെ കര്‍ട്ടനിടാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍; വിവാദം, ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  10 days ago
No Image

ഓസ്ട്രേലിയൻ പര്യടനത്തിൽ നായകൻ ​ഗിൽ; രോഹിത് ശർമക്ക് നായകസ്ഥാനം നഷ്ടം; കോഹ്ലിയും ടീമിൽ

Cricket
  •  10 days ago
No Image

ഇരുചക്രവാഹനത്തില്‍ ഇടിച്ചു, വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കും; തീരുമാനം ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ 

National
  •  10 days ago
No Image

ഒമ്പതാമത് ദുബൈ ഫിറ്റ്നസ് ചലഞ്ച് നവംബർ ഒന്നിന് ആരംഭിക്കും; രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  10 days ago