HOME
DETAILS

ഒരു സെഞ്ച്വറി നേടിയാണ് അവൻ ലോകകപ്പ് അവസാനിപ്പിക്കേണ്ടത്: അശ്വിൻ 

  
February 27, 2026 | 12:41 PM

r ashwin talks about sanju samson performance

മലയാളി സൂപ്പർതാരം സഞ്ജു സാംസണെ പ്രശംസിച്ച മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ടി-20 സഞ്ജു ലോകകപ്പ് പൂർത്തിയാക്കേണ്ടത് ഒരു സെഞ്ച്വറി നേടി കൊണ്ടായിരിക്കണമെന്നാണ് അശ്വിൻ പറഞ്ഞത്. സൂപ്പർ 8ൽ സിംബാബ്വേക്കെതിരെയുള്ള മികച്ച പ്രകടനത്തിന് പിന്നാലെയാണ് അശ്വിന്റെ പ്രസ്താവന. സഞ്ജുവിന് മികച്ച സ്കോർ നേടാൻ ഇതിലും വലിയൊരു അവസരമായില്ലെന്നും അശ്വിൻ വ്യക്തമാക്കി. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരിക്കുന്നു. 

''സഞ്ജു മികച്ച പ്രകടനം നടത്തി കൂടുതൽ റൺസ് സ്കോർ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മത്സരത്തിൽ മികച്ച രീതിയിലാണ് സഞ്ജു തുടങ്ങിയത്. വർഷങ്ങളുടെ കഠിനാധ്വാനത്തിന് ശേഷം നിങ്ങൾ ഇവിടേക്ക് എത്തിയാൽ അവിടെ നിങ്ങൾ മികച്ച രീതിയിൽ പ്രകടനം നടത്തണം. ഇവിടെ വീണുപോയാലും കുറഞ്ഞത് ശ്രമിച്ചുവെന്നും നിങ്ങൾക്ക് പറയാം സാധിക്കും. ഒരു സെഞ്ച്വറി നേടി അല്ലെങ്കിൽ ഒരു മാച്ച് വിന്നിങ് പ്രകടനത്തോടെ സഞ്ജു ലോകകപ്പ് പൂർത്തിയാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവൻ അത് അർഹിക്കുന്നുണ്ട്'' അശ്വിൻ പറഞ്ഞു. 

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന സിംബാബ്വെക്കെതിരെയുള്ള മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ, അത് വലിയൊരു ഇന്നിങ്സാക്കി മാറ്റാൻ താരത്തിന് സാധിച്ചില്ല. റിങ്കു സിംഗിന് പകരം ടീമിലെത്തിയ സഞ്ജു 15 പന്തിൽ 24 റൺസാണ് എടുത്തത്. രണ്ട് തകർപ്പൻ സിക്സറുകളുമായി സഞ്ജു തന്റെ വരവറിയിച്ചെങ്കിലും ബ്ലെസിംഗ് മുസർബാനിയുടെ സ്ലോ ബോളിൽ വീഴുകയായിരുന്നു.

സിംബാബ്‌വെയെ 72 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 256 റൺസ് നേടിയപ്പോൾ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ ഇന്നിങ്സിൽ 184 റൺസിൽ അവസാനിച്ചു. 

Former Indian batsman R Ashwin has praised Malayali superstar Sanju Samson. Ashwin said that Sanju should finish the T20 World Cup by scoring a century. Ashwin's statement comes after his excellent performance against Zimbabwe in the Super 8s. Ashwin also clarified that there was no bigger opportunity for Sanju to score a good score.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  5 days ago
No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  5 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  5 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

International
  •  5 days ago
No Image

രണ്ടാമത്തെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട്; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 21-കാരിയായ മാതാവ് അറസ്റ്റിൽ

crime
  •  5 days ago
No Image

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ

Kerala
  •  5 days ago
No Image

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

Cricket
  •  5 days ago
No Image

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

International
  •  5 days ago
No Image

താമരശ്ശേരിയിൽ വാഹനാപകടം; കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം 

Kerala
  •  5 days ago
No Image

നിശബ്ദ പ്രചാരണത്തിലും ചട്ടം ലംഘിച്ച് സോഷ്യൽ മീഡിയ പ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് രമേശ് ചെന്നിത്തല

Kerala
  •  5 days ago