HOME
DETAILS

തട്ടിപ്പിലൂടെ ബിഎംഡബ്ലിയു സ്വന്തമാക്കാന്‍ ശ്രമം; പ്രതിക്ക് മൂന്ന് വര്‍ഷം തടവും നാടുകടത്തലും

  
Web Desk
February 27, 2026 | 3:10 PM

bank card fraud bmw purchase attempt bahrain jail deportation

 

 

മനാമ: മറ്റുള്ളവരുടെ ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് വിലകൂടിയ ബി.എം.ഡബ്ലിയു കാര്‍ സ്വന്തമാക്കാന്‍ ശ്രമിച്ച കേസില്‍ അറബ് സ്വദേശിയായ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷയായി വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

കോടതി രേഖകള്‍ പ്രകാരം, പ്രതി ഒരു കാര്‍ ഷോറുമില്‍ എത്തുകയും  ഏകദേശം 25,000 ബഹ്‌റൈന്‍ ദിനാര്‍ വിലവരുന്ന ബി.എം.ഡബ്ലിയു 320 മോഡല്‍ കാര്‍ തിരഞ്ഞെടുക്കുകയുമായിരുന്നു. തുടര്‍ന്ന് വാഹനം സ്വന്തമാക്കുന്നതിനായി കമ്പനി നല്‍കിയ ഓണ്‍ലൈന്‍ പേയ്‌മെന്റ് ലിങ്ക് ഉപയോഗിച്ചാണ് പണമടയ്ക്കാന്‍ ശ്രമിച്ചത്.

ഡിസംബര്‍ മാസത്തില്‍ പ്രതി പലതവണയായി പണം ട്രാന്‍സ്ഫര്‍ ചെയ്തു. ആകെ 10,080 ദിനാര്‍ ഇതിലൂടെ അടച്ചതായി കണ്ടെത്തി. എന്നാല്‍ ഈ പണം പ്രതിയുടെ സ്വന്തം ബാങ്ക് കാര്‍ഡില്‍ നിന്നല്ലായിരുന്നു. അന്വേഷണത്തില്‍, മറ്റ് വ്യക്തികളുടെ ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇടപാട് നടത്തിയതെന്ന് വ്യക്തമായി.

സംഭവം സംശയാസ്പദമാണെന്ന് കണ്ടെത്തിയതോടെ ബന്ധപ്പെട്ട അധികാരികള്‍ അന്വേഷണം ആരംഭിച്ചതിനെ, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതി അനധികൃതമായി ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ കൈവശപ്പെടുത്തി ഉപയോഗിച്ചതായി തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

കേസിന്റെ വിചാരണക്കൊടുവില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി മൂന്ന് വര്‍ഷം തടവും 3,000 ബഹ്‌റൈന്‍ ദിനാര്‍ പിഴയും വിധിച്ചു. കൂടാതെ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാനും ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഈ സംഭവം വീണ്ടും ചൂണ്ടിക്കാട്ടുന്നതായി അധികൃതര്‍ വ്യക്തമാക്കി.

 

A Bahrain court sentenced an Arab man to three years in jail, fined him, and ordered deportation after he used stolen bank card details to attempt purchasing a BMW through online payment fraud.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോ യാത്രയ്ക്കിടയില്‍ സംശയം, കള്ളന്മാരുമായി ഓട്ടോ ഡ്രൈവര്‍ പാഞ്ഞു പോയത് പൊലിസ് സ്റ്റേഷനിലേക്ക്; മാവൂരിലെ വന്‍ മോഷണം തടഞ്ഞു

Kerala
  •  3 days ago
No Image

ഫിഫ ലോകകപ്പ് 2026: റഫറിമാരുടെ പട്ടികയിൽ ഇടംനേടി ഖത്തർ സംഘം

qatar
  •  3 days ago
No Image

സീറ്റുകള്‍ കുത്തിനിറച്ചാല്‍ കാല്‍മുട്ട് കുടുങ്ങും; ബസുകളില്‍ നിശ്ചിത അകലം പാലിക്കണമെന്ന് നിര്‍ബന്ധം

Kerala
  •  3 days ago
No Image

സഊദിയിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി സിവിൽ ഡിഫൻസ് | Saudi Weather updates

Weather
  •  3 days ago
No Image

മധ്യകേരളത്തിൽ വോട്ടൊഴുക്ക് ഉയരത്തിൽ; രണ്ട് ജില്ലകളിൽ പതിനാലിടത്ത് 80 ശതമാനം പിന്നിട്ടു

Kerala
  •  3 days ago
No Image

തലസ്ഥാനത്ത് പോളിങ് കുതിപ്പ്; പിടി തരാതെ പാലക്കാട്; വോട്ട് കൂട്ടി മലപ്പുറം; വിവിധ സംസ്ഥാനങ്ങളിലെ വോട്ട് കണക്കുകൾ

Kerala
  •  3 days ago
No Image

തപാൽ വോട്ട് കണക്ക് ഇതുവരെ പുറത്തുവിട്ടില്ല; ഒളിച്ചുകളിയുമായി തെര. കമ്മിഷൻ

Kerala
  •  3 days ago
No Image

ഭരണം 'ഉറപ്പിച്ച്' യു.ഡി.എഫ്; നേതാക്കളിൽ തികഞ്ഞ ആത്മവിശ്വാസം

Kerala
  •  3 days ago
No Image

ദുബൈ സെൻ്റ് മേരീസ് ചർച്ച് ഇന്ന് വീണ്ടും തുറക്കും; പ്രവേശനം കർശന നിയന്ത്രണങ്ങളോടെ

uae
  •  3 days ago
No Image

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം

Kerala
  •  3 days ago

No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  3 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  3 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  3 days ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  4 days ago