പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് എം.എല്‍.എ; പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത് മായാവതി
ഭോപ്പാല്‍: പാര്‍ട്ടി നിലപാടിനു വിരുദ്ധമായി പൗരത്വ നിയമ ഭേദഗതിയെ പൊതുവേദിയില്‍ അനുകൂലിച്ച് സംസാരിച്ച എം.എല്‍.എയെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്ത് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. പാര്‍ട്ടി എം.എല്‍.എ രാമഭായ് പരിഹാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഇത്തരത്തില്‍ എം.പിമാരും എം.എല്‍.എമാരും പാര്‍ട്ടി അച്ചടക്കം ലംഘിച്ചാല്‍ ഉടനടി നടപടിയുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലിനൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കവേയാണ് എം.എല്‍.എ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിച്ചത്. നിയമ ഭേദഗതി പാര്‍ലമെന്റില്‍ പ്രയാസമില്ലാതെ പാസാക്കിയ മോദിയെയും അമിത് ഷായെയും അനുമോദിക്കുന്നതായി വ്യക്തമാക്കിയ എം.എല്‍.എ, ഇതു നേരത്തേതന്നെ പാസാക്കേണ്ട നിയമമായിരുന്നെന്നും താനും തന്റെ കുടുംബവും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരാണെന്നും പറഞ്ഞു. ഇതു വിവാദമായതോടെയാണ് എം.എല്‍.എയെ സസ്പെന്‍ഡ് ചെയ്തതായി മായാവതി അറിയിച്ചത്.
അച്ചടക്കം ആരു ലംഘിച്ചാലും നടപടിയെടുക്കുമെന്നും രാമഭായ് പരിഹാറിനെ പാര്‍ട്ടി പരിപാടികളില്‍ നിന്നു വിലക്കിയിട്ടുണ്ടെന്നും മായാവതി അറിയിച്ചു. ബി.എസ്.പി പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുകയാണെന്നു വ്യക്തമാക്കിയ അവര്‍, പാര്‍ലമെന്റില്‍ ബില്ലിനെതിരായാണ് തങ്ങള്‍ വോട്ടുചെയ്തതെന്നും രാഷ്ട്രപതിയോടു നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധക്കാരെ ആക്രമിക്കാന്‍ ആഹ്വാനം; ബി.ജെ.പി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."