മുപ്പതോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയില്‍
തിരുവനന്തപുരം: ഓഫിസ് സമയത്തും സ്വകാര്യ ട്യൂഷന്‍ നടത്തിയ മുപ്പതോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയില്‍. വിജിലന്‍സ് ഡയരക്ടര്‍ ബി.എസ് മുഹമ്മദ് യാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ വിജിലന്‍സ് റെയ്ഡിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിയിലായത്.
സംസ്ഥാനത്തെ നൂറ്റി അന്‍പതില്‍പരം ട്യൂഷന്‍ സെന്ററുകളിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. തിരുവനന്തപുരം ജില്ലയില്‍ മുപ്പതോളം ട്യൂഷന്‍ സ്ഥാപനങ്ങളിലും കൊല്ലം, എറണാകുളം എന്നീ ജില്ലകളില്‍ പതിനഞ്ചോളം സെന്ററുകളിലും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,തൃശൂര്‍,പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ പത്തോളം ട്യൂഷന്‍ സെന്ററുകളിലും, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ അഞ്ചിലധികവും ട്യൂഷന്‍ സെന്ററുകളിലുമാണ് പരിശോധന നടത്തിയത്.
തിരുവനന്തപുരം ജില്ലയില്‍ ആറ് അധ്യാപകരും ഒരു കെ.എസ്.ആര്‍.ടി.സി കണ്ടക്ടറും, കൊല്ലം ജില്ലയില്‍ ഒരു ഡപ്യൂട്ടി പ്രിസന്‍ ഓഫിസറും ഒരു സെയില്‍ ടാക്‌സ് ഉദ്യാഗസ്ഥനും, മൂന്ന് അധ്യാപകരും ഒരു കെ.എസ്.ആര്‍.ടി.സി കണ്ടക്ടറും, പത്തനംതിട്ട ജില്ലയില്‍ ഒരു ലീഗല്‍ മെട്രോളജി ഇന്‍സ്പക്ടറും, ഒരു അധ്യാപകനും ഒരു സിവില്‍ സപ്ലൈസ് സെയില്‍സ്മാനും, ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പിലെ ഒരു ക്ലര്‍ക്കും റവന്യു വകുപ്പിലെ ഒരു ക്ലര്‍ക്കും ഒരു അധ്യാപകനും, ഇടുക്കി ജില്ലയില്‍ ഒരു വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫിസറും, പാലക്കാട് ജില്ലയില്‍ ഒരു അധ്യാപകനും, മലപ്പുറം ജില്ലയില്‍ രണ്ട് അധ്യാപകരും, വയനാട് ജില്ലയില്‍ ഒരു അധ്യാപകനും, കണ്ണൂര്‍ ജില്ലയില്‍ രണ്ട് അധ്യാപകരും, കാസര്‍കോട് ജില്ലയില്‍ ഒരു അധ്യാപകനുമാണ് വിജിലന്‍സ് പിടിയിലായത്.
കൂടാതെ നിരവധി സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ നിന്നും പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതിഫലം കൈപ്പറ്റുന്നതായും വിജിലന്‍സ് കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."