ആ തുകകൊണ്ട് ആതുരാലയം പണിയും; ഐ.എസ് ക്രൂരതയില്‍ മുറിവേറ്റവര്‍ക്കായി
ബഗ്ദാദ്: ഈവര്‍ഷത്തെ സമാധാന നൊബേല്‍ പങ്കിട്ട ഇറാഖിലെ യസീദി യുവതി നാദിയ മുറാദ് പുരസ്‌കാരത്തുക ഉപയോഗിച്ച് സ്വന്തം ഗ്രാമത്തില്‍ ആശുപത്രി നിര്‍മിക്കുന്നു.
സ്വന്തം ഗ്രാമമായ വടക്കന്‍ ഇറാഖിലെ സിന്‍ജാറില്‍ ലൈംഗിക പീഡനങ്ങള്‍ക്കിരയായവര്‍ക്കായാണ് അവര്‍ ചികിത്സാകേന്ദ്രം ആരംഭിക്കുന്നത്. ഇവിടെ നാട്ടുകാര്‍ നല്‍കിയ സ്വീകരണത്തിലാണ് നാദിയ ഇക്കാര്യം അറിയിച്ചത്.
2014ല്‍ മൗസിലില്‍ ഐ.എസ് തടവിലാക്കിയ 7,000ത്തോളം സ്ത്രീകളില്‍ ഒരാളായിരുന്നു നാദിയ മുറാദ്. ഐ.എസ് ഭീകരരുടെ തടവില്‍ മാസങ്ങളോളം ലൈംഗിക പീഡനങ്ങള്‍ക്കിരയാവുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത നാദിയ ഇക്കാര്യം ധൈര്യത്തോടെ വിളിച്ചുപറഞ്ഞാണ് ലോകശ്രദ്ധ നേടിയത്. തുടര്‍ന്ന് ഐ.എസിന്റെ ലൈംഗിക അടിമത്വത്തില്‍നിന്ന് രക്ഷപ്പെട്ട നൂറുകണക്കിന് യസീദി സ്ത്രീകള്‍ക്കായി അവര്‍ സന്നദ്ധസേവനവും ആരോഗ്യപരിചരണവും ആരംഭിച്ചു.
ഇതു പരിഗണിച്ചാണ് സ്വീഡിഷ് അക്കാദമി കോംഗോ ഭിഷഗ്വരന്‍ ഡെനിസ് മുക്‌വേഗയ്‌ക്കൊപ്പം സമാധാന പുരസ്‌കാരത്തിന് നാദിയയെ തിരഞ്ഞെടുത്തത്.
ഒരു മില്യന്‍ ഡോളറാണ് (ഏകദേശം 7,19,20,000 രൂപ) നൊബേല്‍ ജേതാവിന് ലഭിക്കുന്ന സമ്മാനത്തുക. ഇതുപയോഗിച്ചാണ് പുതിയ ആതുരാലയം തുറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."