എത്യോപ്യയില്‍ വംശീയ കലാപം; 21 മരണം
അഡിസ് അബാബ: ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വംശീയ കലാപം രൂക്ഷമാകുന്നു. ദക്ഷിണ എത്യോപ്യയില്‍ വിവിധ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഇതുവരെ 21 പേര്‍ കൊല്ലപ്പെടുകയും 61 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തെതുടര്‍ന്ന് നൂറുകണക്കിന് പ്രദേശവാസികള്‍ അയല്‍രാജ്യമായ കെനിയയിലേക്ക് പലായനം തുടരുകയാണ്. ഈവര്‍ഷം മാത്രം 5,000ത്തോളം പേരാണ് കെനിയയില്‍ അഭയം പ്രാപിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മാത്രം ഇത് നൂറുകടന്നിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ അബിയ്യ് അഹ്മദ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഒറോമോ ഗോത്രത്തിനും മറ്റുചില ഗോത്രങ്ങള്‍ക്കുമിടയില്‍ പൊട്ടിപ്പുറപ്പെട്ട കലാപമാണ് ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്. ആധുനിക എത്യോപ്യയുടെ ചരിത്രത്തില്‍ പ്രധാനമന്ത്രിയാകുന്ന ആദ്യ ഒറോമോ ഗോത്രക്കാരനാണ് അബിയ്യ്.
കെനിയയോട് അതിര്‍ത്തി പങ്കിടുന്ന നഗരമായ മൊയാലെയില്‍ ഒറോമുകള്‍ക്കും സൊമാലികള്‍ക്കുമിടയിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. കച്ചവട സ്ഥാപനങ്ങള്‍ വ്യാപകമായി കൊള്ളയടിക്കപ്പെടുകയും ബോംബ് വച്ച് തകര്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി വീടുകള്‍ അഗ്നിക്കിരയാകുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."