തലമുറകളുടെ സംഗമവേദിയായി ചേക്കിനാങ്കണ്ടി കുടുംബ സംഗമം
മുഴപ്പിലങ്ങാട്: ചേക്കിനാങ്കണ്ടി കുടുംബ സംഗമം നടന്നു. 80 വയസ്സു മുതല്‍ ഒരു വയസ്സുള്ള കുട്ടി വരെയുള്ള ഏഴ് തലമുറകളിലെ 500 ഓളം കുടുംബാംഗങ്ങള്‍ ഒരുമിച്ചു. കുളം ബസാറിന്ന് സമിപമുള്ള ചേക്കിനാങ്കണ്ടി തറവാടായ ടി.സി ഹൗസില്‍വെച്ചാണ് സംഗമം നടന്നത്.
സംഗമം കൈരളി ചാനല്‍ ഡയരക്ടര്‍
ഏ.കെ മുസ ഉല്‍ഘാടനം ചെയ്തു. ടി.സി അബ്ദുറസ്സാക്ക് അധ്യക്ഷനായി. എടക്കാട് മഹല്‍ കമ്മിറ്റി പ്രസിഡണ്ട് പി. ഹമീദ്, ടി.സി മുഹമ്മദ് അഷറഫ്. സി.പി അബ്ദു ലത്തീഫ്, മുഹമ്മദ് അമീന്‍, സി.പി. ഫസല്‍, ടി.സി സലിം സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും സ്ത്രീകള്‍ക്കള്ള ഫുഡ്-മൈലാഞ്ചി ഇടല്‍ മല്‍സരം എന്നിവയും നടന്നു. ഭാരവാഹികള്‍: ടി.സി. അബ്ദുറസാക്ക് (അഡ്വസറി ബോഡ് ചെയര്‍മാന്‍), ടി.സി.ഖാലിദ് ഹാജി മുഖ്യ രക്ഷാധികാരി), ടി.സി ഹാഷിം (പ്രസിഡണ്ട്), ഷാഹുല്‍ ഹമീദ്, ടി.സി.സലിം, ടി.സി. ഷരീഫ്(വൈസ് പ്രസിഡണ്ട്), ടി.സി അബ്ദുറഷീദ് (ജനറല്‍ സിക്രട്ടറി), ടി.സി നൗഷി, ടി.സി.കബീര്‍ ,ടി.സി.മുംതാസ് (സെക്രട്ടറിമാര്‍), ടി.സി ആസിഫലി (ട്രഷറര്‍), സി.പി.ഫസല്‍ (ഓര്‍ഗനൈസിങ് സിക്രട്ടറി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."