ഉപ്പള റെയില്‍വേ സ്റ്റേഷന് വികസനം ത്വരിതപ്പെടുത്തണം: ആക്ഷന്‍ കമ്മിറ്റി
ഉപ്പള : അവഗണന നേരിടുന്ന ഉപ്പള റെയില്‍വേ സ്റ്റേഷന് വികസനം ത്വരിതപ്പെടുത്തണമെന്നും കൂടുതല്‍ ട്രെയിനുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഉപ്പളയില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. മംഗല്‍പ്പാടി പഞ്ചായത്ത് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന സര്‍വകക്ഷി ആലോചനായോഗത്തില്‍ മംഗല്പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോട് അധ്യക്ഷനായി. എം.കെ അലി മാസ്റ്റര്‍, മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് ഭാരതി, പൈവളിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത ഡിസൂസ, മംഗല്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല സിദ്ദീഖ്, വിവിധ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ ബി.എം മുസ്തഫ, റസാഖ് ബപ്പായ്തൊട്ടി, അമീര്‍ അലി, ആയിഷത്ത് ഫാരിസ, പുഷ്പരാജ്, റഷീദ് മാസ്റ്റര്‍, ഹനീഫ് കാസര്‍കോട്, ഇക്ബാല്‍ മണ്ണംകുഴി, അസ്ലം ഫിര്‍ദൗസ് നഗര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി എം.പി പി. കരുണാകരന്, എം.പി നളിന്‍ കുമാര്‍ കട്ടീല്‍, എം.ല്‍.എ പി.ബി അബ്ദുല്‍ റസാഖ്, ഷാഹുല്‍ ഹമീദ് ബന്തിയോട്(രക്ഷാധികാരികള്‍), ഭാരതി (പ്രസി. പൈവളിക പഞ്ചായത്ത്), ഷംസാദ് ശുകൂര്‍ (പ്രസി. മീഞ്ച പഞ്ചായത്ത്), ഫരീദ സക്കീര്‍ (ജില്ലാ പഞ്ചായത്ത് മെമ്പര്‍), എ.കെ.എം അഷ്റഫ് (ബ്ലോക്ക് പഞ്ചായത്ത് പ്രസി.), ടി.എ മൂസ ഉപ്പള, ലത്തീഫ് ഉപ്പളഗേറ്റ്, പാവൂര്‍ മുഹമ്മദ്, യു.കെ യൂസുഫ്, എം.ബി യൂസുഫ് എന്നിവരെയും അഡ്വ. ബാലകൃഷ്ണ ഷെട്ടി (ചെയര്മാന്), അസീം മണിമുണ്ട (ജനറല്‍ കണ്‍വീനര്‍), ആര്. രമണന്(ട്രഷറര്‍), കെ.ഐ മുഹമ്മദ് റഫീഖ്, എം.കെ അലി മാസ്റ്റര്‍, കെ. എല്‍ പുഷ്പരാജ് , ഷുക്കൂര്‍ ഹാജി, എം.സി അജിത്(വൈസ് ചെയര്മാന്), സെഡ്.എ കയ്യാര്‍, റസാഖ് ചിപ്പാര്‍, കമലാക്ഷ, ഹനീഫ് കാസര്‍കോട്, നാഫി ബപ്പായ്തൊട്ടി, കെ.പി വത്സരാജ്, എസ്.എം.എ തങ്ങള്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."