പുതിയ സംഘടന രൂപീകരിച്ചത് ശരിയായില്ല: ഐ.എന്‍.ടി.യു.സി
കോഴിക്കോട്: അസംഘടിത തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് പുതിയ സംഘടന രൂപീകരിച്ചതിനെതിരേ ഐ എന്‍.ടി യു.സി. തെറ്റിദ്ധാരണ മൂലമാണ് ഇത്തരമൊരു സംഘടനയ്ക്ക് രൂപം നല്‍കിയതെന്നും സംഘടന ഉടന്‍ പിരിച്ചു വിടണമെന്നും സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് ആവശ്യപ്പെട്ടു.
പ്രൊഫഷനലുകള്‍ക്കായി ശശി തരൂരിന്റെ നേതൃത്വത്തില്‍ പ്രഫഷനല്‍ കോണ്‍ഗ്രസ്സും അസംഘടിത തൊഴിലാളികള്‍ക്കായി അര്‍ബിന്ദ് സിങ്ങിന്റെ നേതൃത്വത്തില്‍ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ്സും രൂപീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി നടത്തിയിരുന്നു. നിലവില്‍ ഐ.എന്‍.ടി.യു.സിയില്‍ അംഗങ്ങളായ തൊഴിലാളികളില്‍ 80 ശതമാനവും അസംഘടിത മേഖലയില്‍ നിന്നുള്ളവരാണെന്നും അത് കൊണ്ട് അത്തരമൊരു സംഘടനയുടെ ആവശ്യമില്ലെന്നും ആര് ചന്ദ്രശേഖരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തൊഴിലാളികളുടെ ശക്തി തിരിച്ചറിഞ്ഞ് ഐ.എന്‍.ടി.യു.സിയെ ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് നേതൃത്വം തയാറാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."