നടിയെ ആക്രമിച്ച കേസ്: പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് നടന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് വിടുതല്‍ ഹരജി നല്കി. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ഹരജി നല്‍കിയിരിക്കുന്നത്. ഹരജിയിലെ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിചാരണയുടെ പ്രാരംഭ നടപടികളാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത്. നിലവിലുള്ള കുറ്റങ്ങള്‍ തനിക്കെതിരേ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ദിലീപ് ഹരജി നല്‍കിയത്. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജിയാണ് ഹരജി പരിഗണിക്കുന്നത്.നേരത്തെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ ദിലീപ് കോടതിയിലെത്തി അഭിഭാഷകനൊപ്പം പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിടുതല്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് കേസ് പരിഗണിക്കുന്നത്. വിടുതല്‍ ഹരജി കോടതി തള്ളിയാല്‍ ദിലീപിന് തുടര്‍ വിചാരണ നേരിടേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."