നടുവണ്ണൂര്‍ റീജ്യനല്‍ ബാങ്ക് തെരഞ്ഞെടുപ്പ്: യൂത്ത് ലീഗ് പ്രതിഷേധിച്ചു
നടുവണ്ണൂര്‍: റീജ്യനല്‍ കോപ്പറേറ്റീവ് തെരഞ്ഞടുപ്പിനിടെ അക്രമം നടത്തിയ സി.പി.എമ്മിന്റെ നടപടിയില്‍ മുസ്ലിം യൂത്ത് ലീഗ് ബാലുശേരി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
വര്‍ഷങ്ങളായി യു.ഡി.എഫ് ഭരിക്കുന്ന ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിലേക്ക് സി.പി.എം നേതാക്കളുടെ നേതൃത്യത്തിലുള്ള സംഘം അതിക്രമിച്ച് കയറുകയും ബാലറ്റ്പെട്ടി ഉള്‍പ്പെടെയുള്ള വോട്ടിങ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത സി.പി.എം നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം വോട്ടിങ് സ്ഥലത്ത് സുരക്ഷാ സംവിധാനം തയാറാക്കാതെ സി.പി.എം നടപടിക്ക് കൂട്ട് നിന്ന റിട്ടേണിങ് ഓഫിസറുടെയും പൊലിസിന്റെയും നടപടിക്കെതിരേ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ടി.നിസാര്‍ മാസ്റ്റര്‍ അധ്യക്ഷനായി. യോഗം ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.
നിസാര്‍ ചേലേരി, കെ.ടി.കെ ഹമീദ്, സിറാജ് ചിറ്റേടത്ത്, പി.എച്ച് ഷമീര്‍, നിസാര്‍ കൊളക്കാട്, സക്കീര്‍ പൂനത്ത്, ഫൈസല്‍ എടവന, സിദ്ദീഖ് സ്കൈവെ, ഒ.കെ നവാസ്, ഷാഫി കൂനഞ്ചേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."