HOME
DETAILS
MAL
കേരളത്തിലെ നവോത്ഥാനത്തെക്കുറിച്ച് സംസാരിക്കാന്‍ സി.പി.എമ്മിന് അര്‍ഹതയില്ല: രാജ്മോഹന്‍ ഉണ്ണിത്താന്
backup
December 16 2018 | 06:12 AM
ശസ്താംകോട്ട: കേരളത്തിലെ നവോത്ഥാന പ്രവത്തനങ്ങളില്‍ ഒരു പങ്കും വഹിച്ചിട്ടില്ലാത്ത സി.പി.എമ്മിന് അതിനെ കുറിച്ച് സംസാരിക്കാന്‍ അര്‍ഹത ഇല്ലെന്ന് കോണ്‍ഗ്രസ് വക്താവ് രാജ് മോഹന്‍ ഉണ്ണിത്താന് അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മറ്റി നടത്തിയ പദയാത്രയുടെ സമാപനം വടക്കന്‍ മൈനാഗപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് വനിതാ മതില് പണിയുന്നതെന്നും ശബരിമല വിഷയം അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോയി വോട്ട് നേടുക എന്നതാണ് സി.പി.എമ്മി ന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പി.എം. സെയ്ദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."