ഇന്ത്യയുടെ നിര്‍മല ഷിയോറന് സെമിയില്‍
ലണ്ടന്‍: ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യക്ക് ആശ്വാസമായി നിര്‍മലയുടെ പ്രകടനം. ഇന്ത്യയുടെ നിര്‍മല ഷിയോറന് വനിതകളുടെ 400 മീറ്ററില്‍ സെമി ഫൈനലില്‍ കടന്നത് മാത്രമാണ് ഇന്ത്യക്ക് നേരിയ ആശ്വാസം സമ്മാനിച്ചത്. ഹീറ്റ്സില്‍ മത്സരിച്ച നിര്‍മല 52.01 സെക്കന്‍ഡില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് സെമി ബര്‍ത്ത് ഉറപ്പാക്കിയത്. ഇന്ന് രാത്രി 1.25ന് നടക്കുന്ന സെമിയില്‍ നിര്‍മല മത്സരിക്കാനിറങ്ങും.
അതേസമയം പുരുഷന്മാരുടെ മാരത്തണില്‍ മത്സരിച്ച മലയാളി താരം കൂടിയായ ടി ഗോപിക്ക് നിരാശയായിരുന്നു ഫലം. 28ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ കെനിയയുടെ ജ്യോഫ്രി കിപ്കോരിര് കിരൂയിക്കാണ് സ്വര്‍ണം.
110 മീറ്റര്‍ പുരുഷ ഹര്‍ഡില്‍സിന്റെ ഹീറ്റ്സില്‍ മത്സരിച്ച ഇന്ത്യയുടെ സിദ്ധാന്ത് തിങ്കളായയും നിരാശപ്പെടുത്തി. താരം എഴാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കി പുറത്തായി.
വനിതാ മാരത്തണില്‍ മത്സരിച്ച ഇന്ത്യന്‍ താരം മോണിക്ക അത്രെ 64ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ബെഹ്റിന്റെ റോസ് ചെലിമോയ്ക്കാണ് ഈയിനത്തില്‍ സ്വര്‍ണം.
വനിതകളുടെ ഹെപ്റ്റാത്ലണില് മത്സരിച്ച സ്വപ്ന ബെര്‍മന്‍ 27ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 28 താരങ്ങള്‍ പങ്കെടുത്ത പോരാട്ടത്തില്‍ 4610 പോയിന്റുകളാണ് ആറ് വിഭാഗങ്ങളിലായി സ്വപ്ന സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."