പട്ടയമേള: ചീരു അമ്മയുടെ 42 വര്‍ഷത്തെ കാത്തിരിപ്പ് സഫലം
കോഴിക്കോട്: ഒരുപാട് പേരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനും കണ്ണീരിനും വിടകൊടുത്തിരിക്കുകയാണ് ഇന്നലെ കോഴിക്കോട്ട് നടന്ന പട്ടയമേള. ആദ്യത്തെ പട്ടയം മന്ത്രി ഇ. ചന്ദ്രശേഖരന്റെ കൈയില്‍ നിന്ന് ഏറ്റുവാങ്ങിയപ്പോള്‍ കൈവേലി സ്വദേശിനി പി.പി ചീരു എന്ന ചീരു അമ്മയുടെ 42 വര്‍ഷത്തെ കാത്തിരിപ്പാണു സഫലമായത്.
കൈകളിലെത്തിയ പട്ടയരേഖ നെഞ്ചോട് ചേര്‍ത്തപ്പോള്‍ നിറഞ്ഞ കണ്ണുകള്‍ തുടക്കാന്‍ മകന്‍ അശോകന്‍ അവര്‍ക്കരികില്‍ തന്നെയുണ്ടായിരുന്നു. 70-ാം വയസിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയിലും മനസു നിറഞ്ഞ സന്തോഷത്തോടെയാണ് ചീരു അമ്മ വീട്ടിലേക്ക് മടങ്ങിയത്.
നിരന്തരമായി പിന്തുടരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയില്‍ നിന്നാണ് മേപ്പയ്യൂര്‍ സ്വദേശി സൂപ്പി പട്ടയം വാങ്ങാനെത്തിയത്. നടക്കാന്‍ പ്രയാസമുണ്ടെങ്കിലും പട്ടയം കിട്ടിയ സന്തോഷത്തിലാണ് സൂപ്പി. ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്ക് പട്ടയഭൂമി പ്രയോജനപ്പെടുമെന്ന ആശ്വാസത്തിലാണ് ചീരു അമ്മയും സൂപ്പിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."