HOME
DETAILS

മാണിയോടുള്ള സമീപനത്തില്‍ യു.ഡി.എഫ് തീരുമാനം ഇന്ന്

  
backup
August 09 2016 | 20:08 PM

%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%8b%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

തിരുവനന്തപുരം: മുന്നണി വിട്ടുപോയ കെ.എം മാണിയുടെ പാര്‍ട്ടിയോട് ഭാവിയില്‍ എന്തു സമീപനം സ്വീകരിക്കണമെന്ന് ഇന്ന് തലസ്ഥാനത്തു ചേരുന്ന യു.ഡി.എഫ് യോഗം തീരുമാനിക്കും. കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടതിനുശേഷം ചേരുന്ന ആദ്യത്തെ യു.ഡി.എഫ് യോഗമാണിത്.

മാണിയെ അങ്ങോട്ടുചെന്ന് അനുനയിപ്പിച്ചു തിരിച്ചുകൊണ്ടുവരികയോ പ്രകോപിപ്പിച്ച് കൂടുതല്‍ ശത്രുതയുണ്ടാക്കുകയോ ചെയ്യേണ്ടതില്ലെന്ന ധാരണയില്‍ കോണ്‍ഗ്രസ് നേരത്തെതന്നെ എത്തിയിട്ടുണ്ട്. ഇതേ നിലപാട് തന്നെയാണ് മുസ്‌ലിം ലീഗിനുമുളളത്.  നിലവിലെ സാഹചര്യത്തില്‍ പെട്ടെന്നൊരു പുനര്‍വിചിന്തനത്തിന് കേരള കോണ്‍ഗ്രസ് തയാറാവില്ലെങ്കിലും ഭാവിയില്‍ മുന്നണിയില്‍ തിരിച്ചെത്താനുള്ള സാധ്യത നേതാക്കള്‍ തള്ളിക്കളയുന്നില്ല. അതുകൊണ്ടുതന്നെ മാണിയെ കൂടുതല്‍ പിണക്കി പരസ്പരം കൂടുതല്‍ പഴിചാരലുകള്‍ക്ക് വഴിയൊരുക്കുന്നത് മുന്നണിക്ക് ഗുണകരമാവില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. പ്രാദേശികതലങ്ങളിലും തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കാനായി സംയമനം പാലിക്കുക എന്ന നിലപാടില്‍ മുന്നണി എത്തിച്ചേര്‍ന്നേക്കും.

 മാണിയുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സംസാരിക്കുമെന്ന ധാരണ നേരത്തെ ഉണ്ടായിരുന്നു. ഈ ചര്‍ച്ചയില്‍ ചെറിയ തോതിലുള്ള മഞ്ഞുരുക്കം ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാണിയെ അനുനയിപ്പിച്ചു തിരിച്ചുകൊണ്ടുവരുന്നതിനുള്ള മദ്ധ്യസ്ഥത എന്ന നിലയില്‍ ചര്‍ച്ച നടത്തില്ലെന്ന് കുഞ്ഞാലിക്കുട്ടി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സൗഹൃദ സംഭാഷണത്തിനു സാധ്യതയുണ്ടെന്ന സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്. സൗഹൃദ ചര്‍ച്ചയായാലും അത് തുടര്‍ന്നുമുള്ള ആശയവിനിമയത്തിന് വഴി തുറന്നിടുമെന്ന പ്രതീക്ഷ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇപ്പോഴുമുണ്ട്.

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാണിയുടെ പാര്‍ട്ടിയുമായി തുടര്‍ന്നുള്ള ബന്ധം ഏതു തരത്തിലായിരിക്കണമെന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.
കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തമായൊരു നിലപാടിലെത്തിയിട്ടില്ല. പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായംകൂടി അറിഞ്ഞശേഷം ഇക്കാര്യത്തില്‍ നിലപാടെടുത്താല്‍ മതിയെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. മുന്നണി വിട്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ യു.ഡി.എഫ് ഘടകകക്ഷികളുമായുള്ള ബന്ധം തുടരുമെന്ന് മാണി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ മാണി ഇന്ന് തലസ്ഥാനത്ത് എത്തുന്നുണ്ട്. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരും ഈ കമ്മിറ്റിയിലുണ്ട്. ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരവും ഇന്നാണ്.        



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  12 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  12 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  12 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  12 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago