HOME
DETAILS
MAL
ഇന്ത്യന്‍ ഹാജിമാരുടെ കെട്ടിടത്തില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി
backup
August 09 2017 | 02:08 AM
മക്ക: ഇന്ത്യന്‍ ഹാജിമാരുടെ കേന്ദ്രത്തില്‍ പുക ഉയര്‍ന്നതു പരിഭ്രാന്തി പരത്തി. മക്കയിലെ അസീസിയയിലെ 173-ാം നമ്പര്‍ കെട്ടിടത്തിലാണ് തിങ്കളാഴ്ച തീ പടര്‍ന്നത്.
സിവില്‍ ഡിഫന്‍സ് കുതിച്ചെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. 172 പേരാണ് കെട്ടിടത്തിലുള്ളത്. ഇവരെ ഇവിടെനിന്നു സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. ഒന്നാം നിലയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണു തീ പടര്‍ന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലെ ഹാജിമാരാണ് ഇവിടെ ഉണ്ട@ായിരുന്നത്. ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ശാഹിദ് ആലം, മക്ക ഇന്‍ചാര്‍ജ് ആസിഫ് സയീദ് എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കേടുപാടുകള്‍ തീര്‍ത്ത് ഇതേ കെട്ടിടത്തില്‍തന്നെ തീര്‍ഥാടകരെ താമസിപ്പിക്കാന്‍ കഴിയുമെന്നു ഹജ്ജ് മിഷന് ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."