HOME
DETAILS

എം പാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍; യാത്രക്കാരുടെ ദുരിതം തുടര്‍ക്കഥയാകുന്നു

  
backup
December 20 2018 | 06:12 AM

%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa-3

മാനന്തവാടി: കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാരുടെ കുറവ് മൂന്നാം ദിവസവും സര്‍വിസുകള്‍ മുടങ്ങി യാത്രക്കാര്‍ ദുരിതത്തിലായി. ഇന്നലെ ജില്ലയിലെ മൂന്ന് ഡിപ്പോകളില്‍ നിന്നായി 238 സര്‍വിസുകള്‍ നടത്തേണ്ട സ്ഥാനത്ത് 179 സര്‍വിസുകള്‍ മാത്രമാണ് റൂട്ടിലോടിയത്. 59 സര്‍വിസുകള്‍ റദ്ദ് ചെയ്യപ്പെട്ടു. ജില്ലയില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിലെ 201 എം.പാനല്‍ ജീവനക്കാരെയും പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ റദ്ദ് ചെയ്യപ്പെടാനിടയായത്.
ലാഭത്തിലുള്ള ദീര്‍ഘദൂര സര്‍വിസുകള്‍ നടത്തണമെന്നും നഷ്ടത്തില്‍ സര്‍വിസ് നടത്തുന്ന റൂട്ടുകളില്‍ സര്‍വിസ് നടത്തേണ്ടന്നുമുള്ള തിരുവനന്തപുരത്ത് നിന്നുള്ള നിര്‍ദേശം കാരണം ലാഭത്തിലോടുന്ന സര്‍വിസുകള്‍ മാത്രമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും റൂട്ടുകളില്‍ സര്‍വിസ് നടത്തിയത്.  വയനാട്ടിലെ ഒട്ടുമിക്ക ഗ്രാമീണ മേഖലകളിലേയും യാത്രക്കാര്‍ ആശ്രയിക്കുന്നത് കെ.എസ്.ആര്‍.ടി.സി ബസുകളെയാണ്. ഗ്രാമീണ മേഖലകളിലേക്ക് സര്‍വിസ് നടത്തുന്ന ബസുകളാണ് ഒട്ടുമിക്കവയും റദ്ദ് ചെയ്തിട്ടുള്ളത്. കണ്ടക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ജില്ലയിലെ 238 സര്‍വിസുകളില്‍ 59 സര്‍വിസ് റദ്ദ് ചെയ്യപ്പെട്ടതോടെ വയനാട്ടിലെ യാത്രക്കാര്‍ ദുരിതത്തിലായി. ഏത് റൂട്ടിലാണ് ബസ് സര്‍വിസ് നടത്തുക എന്ന് പറയാന്‍ പോലും കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ അധികൃതര്‍ക്ക് കഴിയുന്നില്ല.  ബസ് ഉണ്ടാകുമെന്ന ധാരണയില്‍ ബസ് സ്റ്റാന്റിലും ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ അവസാന സമയത്താണ് സര്‍വിസുകള്‍ റദ്ദ് ചെയ്യപ്പെട്ട് എന്നറിയുന്നത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ മൂന്ന് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും വര്‍ഷങ്ങളായി ജോലി ചെയ്യുന്ന 201 എം.പാനല്‍ കണ്ടക്ടര്‍മാരെയാണ് പിരിച്ചു വിട്ടത്. ജില്ലയിലെ 540 കണ്ടക്ടര്‍മാരില്‍ 201 എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ വയനാട്ടിലെ യാത്ര ക്ലേശം ദുഷ്‌ക്കരമായിരിക്കുകയാണ്. മാനന്തവാടി ഡിപ്പോയിലെ 205 കണ്ടക്ടര്‍മാരില്‍ 71 പേരെയും സുല്‍ത്താന്‍ ബത്തേരിയിലെ 150 കണ്ടക്ടര്‍മാരില്‍ 75 എം പാനല്‍ ജീവനക്കാരെയും കല്‍പ്പറ്റ ഡിപ്പോയിലെ 185 ജീവനക്കാരില്‍ 55 ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്.
ഇന്നലെ മാനന്തവാടിയിലെ 94 സര്‍വീസില്‍ 36 ഉം സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ 80 സര്‍വിസില്‍ എട്ടും കല്‍പ്പറ്റയിലെ 64 സര്‍വിസില്‍ 15ഉം ഇന്നലെ വൈകുന്നേരത്തോടെ റദ്ദ് ചെയ്യപ്പെട്ടു. ദൂരദിക്കുകളിലേക്കും ഗ്രാമീണ മേഖലകളിലേക്കുമുള്ള സര്‍വിസുകള്‍ റദ്ദ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  5 days ago
No Image

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

International
  •  5 days ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഇടപെടല്‍ തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Kerala
  •  5 days ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  5 days ago
No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  5 days ago
No Image

'ഭൂതകാലത്തിന്റെ മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  5 days ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  5 days ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  5 days ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  5 days ago