ചേര്‍ത്തല നഗരത്തിലെ ഗതാഗതക്കുരുക്ക്: നടപടി സ്വീകരിക്കണമെന്ന് വികസനസമിതി
ചേര്‍ത്തല: നഗരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന അനധികൃത വാഹന പാര്‍ക്കിങിനെതിരേ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി. ഇതു സംമ്പന്ധിച്ച് നല്‍കിയ പരാതികളില്‍ നടപടിയെടുക്കുവാന്‍ ഡി.വൈ.എസ്.പി, ആര്‍.ടി.ഒ അധികൃതരോട് വികസനസമിതി ആവശ്യപ്പെട്ടു. സ്വകാര്യബസ്റ്റാന്റ് റോഡ്, ആശുപത്രി കവല, വടക്കേയങ്ങാടി കവലയ്ക്ക് കിഴക്കുവശം, കുപ്പിക്കവലയ്ക്കും ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജങ്ഷനുമിടയ്ക്കുമാണ് അനധികൃത വാഹനപാര്‍ക്കിങും കച്ചവടവും മൂലം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. എ.എസ് കനാലിനു കുറുകെയുള്ള ഇരുമ്പുപാലത്തിന് മുകളില്‍ വാഹനഗതാഗതത്തിന് തടസമായി നില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനും കനാലില്‍ ഒടിഞ്ഞുവീണ് അഴുകിക്കിടക്കുന്ന മരക്കമ്പുകള്‍ നീക്കം ചെയ്യാനും വികസനസമിതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജനങ്ങള്‍ക്ക് സൗകര്യപ്രദമാകുന്നവിധം താലൂക്കിന്റെ വിവിധ സ്ഥലങ്ങളില്‍ ഓണചന്തകള്‍ നടത്തുവാന്‍ പൊതുവിതരണവകുപ്പിനോട് ആവശ്യപ്പെട്ടു. ജോര്‍ജോസഫ് അദ്ധ്യക്ഷനായി.
തഹസില്‍ദാര്‍ പി.എം.മുഹമ്മദ് ഷെറീഫ്, എം.ഇ.രാമചന്ദ്രന്‍നായര്‍, ആര്‍.ശശിധരന്‍, കെ.സൂര്യദാസ്, ആസഫലി, പി.എസ്.ഗോപിനാഥപിള്ള, സിന്ധുവിനു, ജമീല പുരുഷോത്തമന്‍, സന്ധ്യാ ബെന്നി, പി.എസ്.സുനില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."