തനിക്കെതിരേ ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചന: മഅ്ദനി
കോഴിക്കോട്: കര്‍ണാടകയില്‍ ഉദ്യോഗസ്ഥതലത്തില്‍ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പി.ഡി.പി ചെയര്മാന് അബ്ദുനാസര്‍ മഅ്ദനി. തന്നെ തീവ്രവാദിയാക്കി മുദ്രകുത്തി പ്രദര്‍ശന വസ്തുവാക്കുകയാണ്. ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാരിന് പങ്കില്ലെന്നും മഅ്ദനി പറഞ്ഞു. കര്‍ണാടകയില്‍ തനിക്കെതിരെയുള്ളതിന് സമാനമായ കേസുകള്‍ ഉദ്യോഗസ്ഥരാണ് നിയന്ത്രിക്കുന്നത്. ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. ദൈവത്തിന്റെ ഇടപെടലിലൂടെ തന്റെ നിരപരാധിത്വം വ്യക്തമാകുമെന്ന് വിശ്വസിക്കുന്നതായും മഅ്ദനി കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
തലശേരിയില്‍ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം കൊല്ലത്തേക്കുള്ള യാത്രാമധ്യേ കോഴിക്കോട് എത്തിയതായിരുന്നു മഅ്ദനി. തലശേരിയില്‍നിന്ന് റോഡുമാര്‍ഗം കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട്ടെത്തിയ മഅ്ദനി ഹോട്ടലില്‍ താമസിച്ച ശേഷം ഇന്നലെ രാവിലെ ട്രെയിന്‍മാര്‍ഗം കൊല്ലത്തേക്കു മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."